വുമണ്‍സ് ഹോസ്റ്റലില്‍ അടിവസ്ത്ര മോഷണം; കള്ളന് ക്യാമറയില്‍ കുടുങ്ങി, ഇയാളുടെ ഉദ്ദേശം?
അര്‍ധനഗ്നനായി എത്തുന്ന ഇയാള്‍ ഹോസ്റ്റലിന്റെ ടെറസില്‍ കയറി അലക്കിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ എടുക്കുന്ന രംഗങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
ബെംഗളൂരു: വുമണ്‍സ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന യുവാവിനെ കണ്ടെത്തി. അര്‍ധനഗ്നനായി എത്തുന്ന ഇയാള്‍ ഹോസ്റ്റലിന്റെ ടെറസില്‍ കയറി അലക്കിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ എടുക്കുന്ന രംഗങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
ബെംഗളൂരു മഹാറാണി വുമണ്‍സ് കോളജ് ഹോസ്റ്റലിലാണ് ആശ്ചര്യകരമായ സംഭവം. മേഖലയില്‍ തുടര്‍ച്ചയായി അടിവസ്ത്രങ്ങള്‍ മോഷണം പോവുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുക മാത്രമല്ല കള്ളന് ചെയ്തത്. അത് ധരിച്ച് ടെറസിന് മുകളിലൂടെ നടന്നു. ഇതെല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങള്‍ കാണാതാവുന്നത് തുടര്‍ക്കഥയായതിനെ തുടര്‍ന്ന് വാര്‍ഡനാണ് ക്യാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

ശബ്ദം കേട്ട പെണ്‍കുട്ടികള്‍ സെക്യൂരിറ്റിക്കാരെ വിവരം അറിയിച്ചു. സെക്യൂരിറ്റിക്കാരെത്തുമ്പോള് കള്ളന് ജനലിലൂടെ അകത്തേക്ക് നോക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് പിന്നാലെ സെക്യൂരിറ്റിക്കാന്‍ ഓടുന്നതും കള്ളന് മതില് ചാടി രക്ഷപ്പെടുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സമാനമായ സംഭവങ്ങള്‍ ബെംഗളൂരുവിലെ വുമണ്‍സ് ഹോസ്റ്റലുകളില്‍ പതിവാണ്. ചിലര്‍ വുമണ്‍സ് ഹോസ്റ്റലുകളില്‍ രാത്രി എത്തിനോക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി എടുത്തിരുന്നില്ല.

തുടര്‍ന്നാണ് മഹാറാണി കോളജ് ഹോസ്റ്റലിലെ വാര്ഡന് സുമിത്ര ദേവി കാമറകള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഹോസ്റ്റലിന്റെ നാലു ഭാഗത്തും ടെറസിലും കാമറകള്‍ ഘടിപ്പിച്ചു. സെക്യൂരിറ്റിക്കാരെയും അധികം നിയോഗിച്ചു. തുടര്‍ന്നാണ് കള്ളന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചിട്ടുണ്ട്. പുതുവര്‍ഷ ദിനാഘോഷത്തിനിടെ സ്ത്രീകളെ കയറിപ്പിടിച്ച സംഭവം ദേശീയതലത്തില്‍ വിവാദമായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ദേശീയ വനിതാ കമ്മീഷനും കേന്ദ്രസര്‍ക്കാരും സംഭവത്തില്‍ ഇടപ്പെട്ടിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications