ടോയ്ലറ്റുണ്ടെങ്കില്‍ ഒരു കിലോ തക്കാളി ഫ്രീ!!! വേഗമാവട്ടെ ഈ ഓഫര്‍....
വീട്ടില്‍ സ്വന്തമായി ടോയ്ലറ്റ് ഉള്ളവര്‍ക്ക് ഒരു കിലോ തക്കാളി ഫ്രീ നല്‍കുകയാണ് ഹൂബ്ലിയില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന മധ്യവയസ്ക.
ഹൂബ്ലി: വീട്ടില്‍ പുതുതായി ടോയ്ലറ്റ് ഉണ്ടാക്കിയവര്ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഒരു കിലോ തക്കാളിയാണ് ഫ്രീയായി ലഭിക്കാന്‍ പോവുന്നത്. ഇതു കേട്ട് ഉടന്‍ മാര്‍ക്കറ്റിലേക്ക് ഓടേണ്ട. സംഭവം ഇവിടെയൊന്നുമല്ല. കര്‍ണാടകയിലെ ഹുബ്ലിയിലുള്ളവര്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന 45കാരിയായ ശരണമ്മ ബാക്കറാണ് ഈ ഓഫര്‍ വച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്ന ഇവര്‍ നാട്ടിലുള്ളവര്‍ക്ക് ഇതിനെക്കുറിച്ചു ക്ലാസും എടുക്കാറുണ്ട്.

ഗ്രാമത്തിലെ 1300 കുടുംബങ്ങളില്‍ ഏകദേശം 500ല്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ടോയ്ലറ്റില്ല. പച്ചക്കറി കച്ചവടത്തൊടൊപ്പം ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി ടോയ്ലറ്റിന്റെ ആവശ്യകതയെക്കുറിച്ചും പരിസരം ശുചിയാക്കി സുക്ഷിക്കുന്നതിനെ കുറിച്ചും ഇവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്.

25 വര്‍ഷമായി താന്‍ പച്ചക്കറി വിറ്റാണ് ജീവിക്കുന്നതെന്നും മോദിയുടെ ആരാധികയാണ് താനെന്നും ശരണമ്മ പറയുന്നു. അദ്ദേഹത്തിന്റെ സ്വച്ഛ് ഭാരത് മിഷന് നല്ല ശ്രമമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഏകദേശം 300 കിലോയില്‍ കൂടുതല്‍ തക്കാളി ഇതുവരെ താന്‍ ആളുകള്‍ക്ക് നല്‍കിക്കഴിഞ്ഞതായി ശരണമ്മ പറഞ്ഞു. ടോയ്ലറ്റ് ഉണ്ടാക്കാന്‍ തയ്യാറാണെന്നു അറിയിച്ച ചില കുടുംബത്തിനും ഇവര്‍ തക്കാളി നല്‍കിയിട്ടുണ്ട്.

സന്നദ്ധ സേവനത്തിലൂടെ ശരണമ്മ എല്ലാവര്ക്കും മാതൃകയാണെന്നു ധനപൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു. അവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തിനെ സമീപിക്കാറുണ്ട്.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications