കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടോയ്‌ലറ്റുണ്ടെങ്കില്‍ ഒരു കിലോ തക്കാളി ഫ്രീ!!! വേഗമാവട്ടെ ഈ ഓഫര്‍....

വീട്ടില്‍ സ്വന്തമായി ടോയ്‌ലറ്റ് ഉള്ളവര്‍ക്ക് ഒരു കിലോ തക്കാളി ഫ്രീ നല്‍കുകയാണ് ഹൂബ്ലിയില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന മധ്യവയസ്ക.

  • By Manu
Google Oneindia Malayalam News

ഹൂബ്ലി: വീട്ടില്‍ പുതുതായി ടോയ്‌ലറ്റ് ഉണ്ടാക്കിയവര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് ഒരു കിലോ തക്കാളിയാണ് ഫ്രീയായി ലഭിക്കാന്‍ പോവുന്നത്. ഇതു കേട്ട് ഉടന്‍ മാര്‍ക്കറ്റിലേക്ക് ഓടേണ്ട. സംഭവം ഇവിടെയൊന്നുമല്ല. കര്‍ണാടകയിലെ ഹുബ്ലിയിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന 45കാരിയായ ശരണമ്മ ബാക്കറാണ് ഈ ഓഫര്‍ വച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്ന ഇവര്‍ നാട്ടിലുള്ളവര്‍ക്ക് ഇതിനെക്കുറിച്ചു ക്ലാസും എടുക്കാറുണ്ട്.

പകുതിയധികം കുടുംബങ്ങള്‍ക്കും ടോയ്‌ലറ്റില്ല

ഗ്രാമത്തിലെ 1300 കുടുംബങ്ങളില്‍ ഏകദേശം 500ല്‍ കൂടുതല്‍ പേര്‍ക്കും സ്വന്തമായി ടോയ്‌ലറ്റില്ല. പച്ചക്കറി കച്ചവടത്തൊടൊപ്പം ഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലുമെത്തി ടോയ്‌ലറ്റിന്‍റെ ആവശ്യകതയെക്കുറിച്ചും പരിസരം ശുചിയാക്കി സുക്ഷിക്കുന്നതിനെ കുറിച്ചും ഇവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്.

മോദിയുടെ ആരാധിക

25 വര്‍ഷമായി താന്‍ പച്ചക്കറി വിറ്റാണ് ജീവിക്കുന്നതെന്നും മോദിയുടെ ആരാധികയാണ് താനെന്നും ശരണമ്മ പറയുന്നു. അദ്ദേഹത്തിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ നല്ല ശ്രമമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇതിനകം 300 കിലോ നല്‍കി

ഏകദേശം 300 കിലോയില്‍ കൂടുതല്‍ തക്കാളി ഇതുവരെ താന്‍ ആളുകള്‍ക്ക് നല്‍കിക്കഴിഞ്ഞതായി ശരണമ്മ പറഞ്ഞു. ടോയ്‌ലറ്റ് ഉണ്ടാക്കാന്‍ തയ്യാറാണെന്നു അറിയിച്ച ചില കുടുംബത്തിനും ഇവര്‍ തക്കാളി നല്‍കിയിട്ടുണ്ട്.

ശരണമ്മ മാതൃക

സന്നദ്ധ സേവനത്തിലൂടെ ശരണമ്മ എല്ലാവര്‍ക്കും മാതൃകയാണെന്നു ധനപൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു. അവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തിനെ സമീപിക്കാറുണ്ട്.

English summary
A 45-year-old vegetable vendor from Koppal district has Swachh Bharat on her mind even while trudging through her village's winding roads selling vegetables. She hands out a kilogram of tomatoes free if a family has constructed a toilet in its house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X