കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് രജനി പണ്ഡിറ്റ് എന്ന ലേഡി ജെയിംസ് ബോണ്ട്, വേഷം മാറാന്‍ വിദഗ്ധ, പക്ഷേ ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

രാജ്യത്ത് അറിയപ്പെടുന്ന ആദ്യ വനിതാ പ്രൈവറ്റ് ഡിറ്റക്ടീവാണ് രജനി

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
രജനി പണ്ഡിറ്റ് അറസ്റ്റിൽ | Oneindia Malayalam

താനെ: ലേഡി ജെയിംസ് ബോണ്ട് എന്ന വിശേഷണം കൊണ്ട് രാജ്യം മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച രജനി പണ്ഡിറ്റ് ഒടുവില്‍ അറസ്റ്റിലായി. നിരവധി പുരസ്‌കാരങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കുകയും ചെയ്തതാണ് രജനി പണ്ഡിറ്റ് എന്ന സ്വകാര്യ ഡിറ്റക്ടീവിന്റെ ജീവിതം.

കോള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ റെക്കോര്‍ഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവര്‍ നിയോഗിച്ച നാലംഗ ഡിറ്റക്ടീവ് സംഘത്തെ പോലീസ് പിടികൂടുകയും ഇവരുടെ മൊഴിയനുസരിച്ച് രജനിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആരാണ് രജനി പണ്ഡിറ്റ്

ആരാണ് രജനി പണ്ഡിറ്റ്

മഹാരാഷ്ട്രക്കാരിയാണ് ഇവര്‍. കോളേജില്‍ പഠിക്കുമ്പോഴാണ് താന്‍ ആദ്യത്തെ കേസ് തെളിയിച്ചതെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഡിറ്റക്ടീവ് ആവാന്‍ പ്രത്യേകിച്ച് യോഗ്യതകളൊന്നും വേണ്ടെന്നം ഏകാഗ്രതയും കഠിനാധ്വാനം ചെയ്യാനുള്ള താല്‍പര്യവും മാത്രം മതിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. മുംബൈയിലെ മാഹിമില്‍ രജനി പണ്ഡിറ്റ് ഡിറ്റക്ടീവ് സര്‍വീസ് അഥവാ രജനി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നറിയപ്പെടുന്ന ഒരു സ്ഥാപനവും ഇവര്‍ക്കുണ്ടായിരുന്നു. ഗാര്‍ഹിക പീഡനം, കമ്പനി തര്‍ക്കങ്ങള്‍, ആളുകളെ കാണാതായ കേസുകള്‍, കൊലപാതകങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഇവര്‍ ഇന്ത്യയിലും വിദേശത്തുമായി അന്വേഷിച്ചിരുന്നു.

അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

മഹാത്മാഗാന്ധി വധക്കേസ് അന്വേഷിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ ശാന്താറാം പണ്ഡിറ്റിന്റെ മകളാണ് രജനി. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അന്വേഷണ മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്ന് രജനി പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ വിദേശത്തുമായി 7500 ഓളം കേസുകള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഏറ്റെടുത്ത കേസുകളില്‍ 90 ശതമാനവും വിജയം നേടാനും രജനിക്ക് സാധിച്ചിരുന്നു.

വേഷം മാറാനും കഴിവ്

വേഷം മാറാനും കഴിവ്

പല പ്രമുഖമായ കേസുകളിലും വേഷം മാറി കേസന്വേഷിക്കേണ്ടി വന്നതായി ഇവര്‍ പറഞ്ഞിരുന്നു. വേലക്കാരി, അന്ധ, ഗര്‍ഭിണി, ഊമ എന്നീ വേഷങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സ്ത്രീ ഭര്‍ത്താവിനെ കൊന്ന കേസ് കണ്ടുപിടിക്കുന്നതിനായി സ്ത്രീയുടെ വീട്ടില്‍ ആറുമാസത്തോളം വേലക്കാരിയായി ജോലി ചെയ്തിരുന്നു രജനി. രണ്ട് ബിസിനസുകാര്‍ തമ്മില്‍ കേസില്‍ ഭ്രാന്തിയെ പോലെ അഭിനയിക്കേണ്ടി വന്നു എന്ന് ഇവര്‍ പറഞ്ഞിരുന്നു.

കേസ് ഗൗരവമുള്ളത്

കേസ് ഗൗരവമുള്ളത്

അഞ്ച് പേരുടെ കോള്‍ വിവരങ്ങള്‍ ശ്രമിച്ചതാണ് രജനിക്ക് തിരിച്ചടിയായത്. വന്‍തുകയ്ക്ക് കോള്‍ റെക്കോഡ് വിവരങ്ങള്‍ രജനി ഇടപാടുകാര്‍ക്ക് നല്‍കുന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകും. റാക്കറ്റില്‍ ഇവരുടെ പങ്ക് കൃത്യമായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. രജനിയെ ചോദ്യം ചെയ്യാനായി താനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ജീവിതം പുസ്തകത്തിലും

ജീവിതം പുസ്തകത്തിലും

രജനി തന്റെ കുറ്റാന്വേഷണ ജീവിതത്തെ കുറിച്ച് രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇത് രണ്ടും ഒരുപാട് ആരാധകരെ ഉണ്ടാക്കിയതാണ്. ഫെയ്‌സസ് ബിഹൈന്‍ഡ് ഫെയ്‌സസ്, മായാജാല്‍ എന്നിവയാണ് പുസ്തകങ്ങളുടെ പേര്. ആദ്യത്തെ പുസ്തകം രണ്ടു അവാര്‍ഡ് നേടിയപ്പോള്‍ മായാജാല്‍ ആറ് അവാര്‍ഡുകള്‍ വാരിക്കൂട്ടി.

സിനിമ വരുന്നു

സിനിമ വരുന്നു

കുറ്റ്രപ്രയിര്‍ച്ചി എന്ന പേരില്‍ ഇവരുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നുണ്ട്. തമിഴിലാണ് ചിത്രമൊരുങ്ങുന്നത്. തൃഷയാണ് നായിക. രജനിയെ കുറിച്ച് നേരത്തെ തന്നെ ഡോക്യുമെന്ററികള്‍ പുറത്തിറങ്ങിയിരുന്നു. ലേഡി ജെയിംസ് ബോണ്ട് എന്ന പേരില്‍ തന്നെയാണ് ഡോക്യുമെന്ററി ഇറക്കിയത്. ഇതിന് പുറമേ നിരവധി മാധ്യമങ്ങള്‍ സ്ഥാപനങ്ങള്‍ രജനിയെ കുറിച്ച് പ്രൊഫൈല്‍ സ്റ്റോറികളും തയ്യാറാക്കിയിട്ടുണ്ട്.

English summary
rajini called for an inquiry and arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X