Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണയിൽ മുക്കിയ ചൂരൽ കൊണ്ട് ചോര പൊടിയും വരെ മർദ്ദിച്ചു !!! കന്യാസ്ത്രീമഠത്തിൽ നേരിടേണ്ടി വന്നത്...

കന്യാസ്ത്രീ മഠത്തിലെ പീഡനത്താല്‍ കന്യാസ്ത്രീ ആവണമെന്ന ആഗ്രഹം ഉപേക്ഷിച്ച സ്ത്രീയുടെ വാക്കുകല്‍ ശ്രദ്ധേയമാകുന്നു.

കണ്ണൂര്‍: കന്യാസ്ത്രീ മഠത്തിലെ പീഡനത്താല്‍ കന്യാസ്ത്രീ ആവണമെന്ന ആഗ്രഹം ഉപേക്ഷിച്ച സ്ത്രീയുടെ വാക്കുകല്‍ ശ്രദ്ധേയമാകുന്നു. നഴ്‌സ് ആയ എലിസബത്ത് വട്ടക്കുന്നേലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.

സ്‌കൂളിലേക്ക് പോകാന്‍ ദൂരം കൂടുതലായത് കൊണ്ടാണ് എലിസബത്തിന് സമീപത്തെ കോണ്‍വെന്റില്‍ നില്‍ക്കേണ്ടി വന്നത്. അവിടെ നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളാണ് യുവതി വിശദീകരിയ്ക്കുന്നത്.

കൊട്ടിയൂര്‍ കന്യാസ്ത്രീമഠം

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയ ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി വികാരിയായിരുന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയുടെ കീഴിലുള്ള കന്യാസ്ത്രീ മഠത്തിലാണ് എലിസബത്ത് പഠിച്ച്.1999 കാലഘട്ടത്തില്‍ ആയിരുന്നു ഇത്.

സത്യം തുറന്ന് പറയുന്നു

ആരോടും താന്‍ പങ്കുവയ്ക്കാത്ത രഹസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിടുന്നതെന്ന് എലിസബത്ത് ഫേസ്ബുക്ക് പോസ്‌ററില്‍ പറയുന്നു. അന്ന് നേരിട്ട പീഡനങ്ങളുടെ ഷോക്കില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. സത്യം സുഹൃത്തുക്കള്‍ അറിയണം എന്ന് ഉള്ളത് കൊണ്ടാണ് ഇതെന്നും യുവതി എഴുതുന്നു.

മഠത്തില്‍ ചേര്‍ന്നത്

അഞ്ചാംക്ലാസില്‍ പഠിയ്ക്കുമ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഒരുപാട് ദൂരം നടക്കണമായിരുന്നു. കാലില്‍ കല്ല് തട്ടി മുറിഞ്ഞ് വൃണമായി മാറിയതോടെ നടക്കാന്‍ പ്രയാസമായി. കത്തോലിക്ക പാരമ്പര്യത്തില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് വികാരിയച്ഛന്റെ സഹായത്തോടെ മഠത്തില്‍ ചേര്‍ന്ന് പഠിയ്ക്കാന്‍ ഇടയായി. അവിടെ ചെന്നപ്പോള്‍ കന്യാസ്ത്രീ ആവാന്‍ വലിയ ആഗ്രഹവും ആയിരുന്നു. എന്നാല്‍...

പണികള്‍ ചെയ്യണം

മുപ്പത് പെണ്‍കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേല്‍ക്കണം. മുറ്റമടിയ്ക്കണം, ചെടികള്‍ നനയ്ക്കണം, പാചകം ചെയ്യാന്‍ കൂടണം, തൊഴുത്ത് വൃത്തിയാക്കണം, പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ടുകൊടുക്കണം, അങ്ങനെ ഒരു പാട് പണികള്‍...

നല്ല ഭക്ഷണം കിട്ടിയിരുന്നില്ല

ചെറിയ കുട്ടികള്‍ ആയിരുന്നിട്ട് പോലും വയറ് നിറച്ച് ഭക്ഷണം തന്നിരുന്നില്ല. അപ്പോഴാണ് അച്ഛന് ഭക്ഷണം കൊടുത്ത് തിരിച്ചുവരുന്ന വഴി തോട്ടത്തില്‍ വാഴപ്പഴം പഴുത്തിരിക്കുന്നത് കണ്ട്. വിശന്ന ജിനിയെന്ന കുട്ടി അത് പറിച്ച് കവിച്ചു. ഇത് എങ്ങനെയോ മഠത്തില്‍ അറിഞ്ഞു.

സിസ്റ്റര്‍ ലൂസി

ശിക്ഷ നടപ്പിലാക്കാനായി സിസ്റ്റര്‍ ലൂസിയുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ ആദ്യമായിട്ടായിരുന്നു അവരെ കണ്ടത്. സിസ്റ്റര്‍മാര്‍ അണിയുന്ന യൂണിഫോമിന് പകരം നൈറ്റി ആയിരുന്നു അവരുടെ വേഷം. അവര്‍ ഞങ്ങളോട് അന്ന് ചെയ്ത പാപത്തിന്റെ കണക്ക് എഴുതാന്‍ ആവശ്യപ്പെട്ടു. സത്യം എഴുതിയില്ലെങ്കില്‍ കള്ളത്തരം അളക്കാനുള്ള മെഷീന്‍ വഴി കണ്ടുപിടിയ്ക്കുമെന്ന് പറഞ്ഞ് പറ്റിച്ചു.

ശിക്ഷ

ഓരോരുത്തരേയും അവരവരുടെ പാപങ്ങള്‍ക്ക് അനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്ക വിധത്തില്‍ പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരല്‍ കൊണ്ട് പൊതിരെ തല്ലി. വലിയ പാപം ചെയ്ത് ജിനിയ്ക്കായിരുന്നു ഏറ്റവും വലിയ ശിക്ഷ കിട്ടിയത്.

ശിക്ഷ തുടര്‍ന്നു

ചെറിയ തെറ്റിന് പോലും സിസ്റ്റര്‍ ലൂസിയുടെ ശിക്ഷ തുടര്‍ന്നു. പപ്പ തന്ന 10 രൂപ മഠത്തില്‍ ഏല്‍പ്പിച്ചില്ല എന്നതായിരുന്നു എന്നില്‍ കണ്ടെത്തിയ കുറ്റം.

ഇരുട്ട് മുറിയില്‍

എന്നെ അകത്തെ ഇരുട്ട് മുറിയില്‍ കൊണ്ട് പോയി മുട്ടുകുത്തി നില്‍ക്കാന്‍ പറഞ്ഞു. മുടിയെല്ലാം പടര്‍ത്തി യക്ഷിയെപോലെ അലറി അവര്‍് എന്‌റെ ബ്ൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ഇട്ടശേഷം എണ്ണ തേച്ച ചൂരല്‍് കൊണ്ട് അടിതുടങ്ങി. തുടയില്‍ നിന്ന് ചോരപൊട്ടി ഒഴുകുന്നത് വരെ അടിച്ചു. നടക്കാന്‍ വയ്യാതിരുന്ന എന്നെ പിന്നീട് രണ്ട് ചേച്ചിമാര്‍ താങ്ങി എടുത്താണ് കൊണ്ടുപോയത്.

പീഡനത്തിന്റെ വിവരങ്ങള്‍ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. പക്ഷേ സ്‌ക്ൂളിലെ അധ്യാപകന്‍ ഒരിക്കല്‍ ഇതെല്ലാം അറിഞ്ഞ് പപ്പയെ വിവരം അറിയിച്ചു. എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുളിപ്പിയ്ക്കുമ്പോള്‍ ദേഹത്തെ പാടുകള്‍ കണ്ടതോടെ രക്ഷിതാക്കള്‍ക്ക് കാര്യം മനസ്സിലായി.

എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇതാ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+