റായ്പ്പൂരില്‍ അമ്മയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത മകളെ വെട്ടിക്കൊന്നു
റായ്പൂര്‍: അമ്മയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത മകള്‍ക്ക് ദാരുണ അന്ത്യം.അമ്മയ്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തതിന് 44കാരിയായ മകളെ സഹോദരനും മകനും ചേര്‍ന്ന് വെട്ടിക്കൊന്നു.
ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. മോധ ഗ്രാമസഭാംഗമായ ഗീതാ വര്‍മയെയാണ് സഹോദരന്‍ സന്തോഷും(47) അയാളുടെ മകന്‍ പിയൂഷും(25) ചേര്‍ന്ന് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.

സഹോദരനായ സന്തോഷ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് അവരുടെ അമ്മ സുരുജ് ബായ് ഗീതയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. മാര്‍ച്ച് 31നാണ് 85കാരിയായ ഇവരുടെ അമ്മ മരിച്ചത്. അവര്‍ ആഗ്രഹിച്ചിരുന്ന പ്രകാരം ഗീത അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ഇതാണ് സന്തോഷിനെയും പിയൂഷിനെയും പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച ഉച്ചയോടെ മരണാനന്തര കര്‍മ്മങ്ങള്‍ക്കായി കുടുംബത്തോടൊപ്പം സമീപത്തെ കുളത്തിനടുത്തേയ്ക്കു പോകുകയായിരുന്ന ഗീതയെ സന്തോഷും മകന്‍ പിയൂഷും ചേര്‍ന്ന് മഴുകൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ഗീത തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അവരുടെ മൂത്ത സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications