ബലൂണിൽ പുരുഷബീജം നിറച്ച് പെൺകുട്ടിയുടെ ദേഹത്തെറിഞ്ഞ് ഹോളി കളി, വിദ്യാർഥിനിയുടെ പോസ്റ്റ് വൈറലാകുന്നു
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അനുദിനം വര്‍ധിക്കുന്ന കാഴ്ചകളാണ് ചുറ്റും നടക്കുന്നത്. വീട്ടിലെന്നോ നാട്ടിലെന്നോ വാഹനങ്ങളിലെന്നോ എന്തിന് പെണ്ണിന്റെ സാന്നിധ്യം ഉണ്ടാകുന്നിടത്തെല്ലാം അവള് ആക്രമിക്കപ്പെടുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളിക്കിടയില്‍ തനിക്ക് നേരെയുണ്ടായ വിചിത്രമായ ലൈംഗീകാതിക്രമം പങ്കുവെച്ചിരിക്കുകയാണ് ഡല്‍ഹി ലേഡി ശ്രീരാം കോളേജിലെ വിദ്യാര്‍ത്ഥിനി. ഇന്‍സ്റ്റഗ്രാമിലൂടെ ഫിബ്രവരി 24 നാണ് വിദ്യാര്‍ത്ഥിനി തനിക്കുണ്ടായ മോശം അനുഭവം കുറിച്ചത്. ഇതാദ്യമല്ല ഇത്തരത്തില്‍ ഒരാക്രമം ഹോളിക്കിടെ നടക്കുന്നതെന്ന് വിദ്യാര്‍ത്ഥി പോസ്റ്റില്‍ പറയുന്നുണ്ട്.

പുരുഷ ബീജം നിറച്ച ബലൂണ്‍
24 ന് ഉച്ചയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങവേ തന്റേ ദേഹത്തേക്ക് ഒരു ബലൂണ്‍ ആരോ വലിച്ചെറിഞ്ഞെു.

ഇടുപ്പിന് കൊണ്ടു
ബലൂണ്‍ തന്റെ ഇടുപ്പില്‍ തട്ടി പൊട്ടിയെന്നും അതില്‍ നിന്നും എന്തോ കട്ടിയുള്ള ഒരു ദ്രാവകം തന്റെ കുര്‍ത്തയ്ക്ക് മുകളിലൂടെ ഒഴുകിയെന്നും പെണ്‍കുട്ടിയുടെ പോസ്റ്റില്‍ പറയുന്നു.

ഹാപ്പി ഹോളി
ഉടന്‍ എത്തി ഹാപ്പി ഹോളി എന്ന ആക്രോശം. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞില്ല. ഭയമാണോ ആശങ്കയാണോ എന്ന് മനസിലാക്കാന്‍ പറ്റാത്ത വിധം താന്‍ തരിച്ച് നിന്നുപോയി.

കറുത്ത ലെഗ്ഗിങ്ങ്സില്‍
ആ വെളുത്ത ദ്രാവകം തന്റെ കറുത്ത ലെഗ്ഗിങ്ങ്സിന് മുകളിലൂടെ ഒഴുകി വന്നു. ബീജം നിറച്ച ബലൂണ്‍ സ്ത്രീയ്ക്ക് നേരെ എറിയുന്നത് നിങ്ങളുടെ പുരുഷത്വത്തെ തെളിയിക്കില്ലെന്ന് അവര്‍ കുറിച്ചു.

'മോശമെന്ന് കരുതരുത് ഇന്ന് ഹോളിയാണ്'
ഹോളിയുടെ പേരില്‍ എന്തും സ്ത്രീകളുടെ ദേഹത്ത് എറിഞ്ഞ് ഇന്ന് ഹോളിയാണ് മോശം വിചാരിക്കരുത് എന്ന് പറയുന്ന ചിന്ത മാറ്റേണ്ടതുണ്ടെന്നും അവര്‍ കുറിച്ചു.

അറപ്പുളവാക്കുന്നു
സ്വന്തം ബീജം നിറച്ച ബലൂണുകള്‍ സ്ത്രീകളുടെ ദേഹത്തേക്ക് എറിയുന്ന പുരുഷന്മാര് ഹോളി ദിനത്തില്‍ തെരുവില്‍ ഇറങ്ങരുത്. അത് അറപ്പുളവാക്കുന്നതാണെന്നും അവര്‍ കുറിച്ചു.

പ്രതിഷേധം
വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ് വൈറലായതോടെ സമൂഹമാധ്യമങ്ങളിലൂടെ വന്‍ പ്രതിഷേധമാണ് ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ പെണ്‍കുട്ടികള്‍ ഇതിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

പരാതി ലഭിച്ചില്ല
അതേസമയം സംഭവത്തില്‍ ഇരായായ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹോളി ആഘോഷങ്ങളുടെ ഭാഗമായി യൂനിവേഴ്സിറ്റി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കുമെന്നും പോലീസ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications