ഐസിസ് ബന്ധം: മുസ്ലിം യുവതിയെ ഹൈദരാബാദില്‍ തടഞ്ഞുവെച്ചു!

ഹൈദരാബാദ്: ഇസ്ലാമിക ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ട് എന്ന് സംശയത്താല്‍ യാത്രക്കാരിയെ തടഞ്ഞുവെച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഫ്‌സ ജബീന്‍ എന്ന നിക്കോള്‍ ജോസഫിനെയാണ് ഹൈദരാബാദ് പോലീസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്.

ഐസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ അഫ്‌സ ജബീനിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടിയിലായ മൊഹീദീന്‍ സല്‍മാനുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

isis-woman

ഹൈദരാബാദ് സ്വദേശിയായ മൊഹീദീന്‍ സല്‍മാന്‍ എന്ന എഞ്ചിനീയറെ 2015 ജനുവരിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ഐസിസില്‍ ചേരാന്‍ വേണ്ടി ഹൈദരാബാദില്‍ നിന്നും പുറപ്പെടുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. അന്വേഷണത്തിന്റെ പല ഘട്ടങ്ങളിലും പോലീസിന് നിക്കിയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയിരുന്നു.

വ്യാഴാഴ്ച രാത്രി നിക്കി ദുബായില്‍ നിന്നും പുറപ്പെട്ടതായാണ് പോലീസ് പറയുന്നത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. സിറിയയില്‍ പോകുന്നതിന് മുമ്പായി നിക്കിയെ ദുബായില്‍ വെച്ച് കാണാന്‍ സല്‍മാന്‍ പദ്ധതിയിട്ടിരുന്നത്രെ. നിക്കിയെ വിവാഹം കഴിക്കാനും സല്‍മാന് പദ്ധതിയുള്ളതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+