കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് പ്രതിസന്ധിയിലും പാക് സഹോദരങ്ങള്‍കൊപ്പം ഇന്ത്യയുണ്ടെന്ന് മോദി

Google Oneindia Malayalam News

ദില്ലി: ഏത് പ്രതിസന്ധിഘട്ടത്തിലും പാക് സഹോദരങ്ങള്‍ക്കൊപ്പം ഇന്ത്യ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ലാഹോറിലെ പാര്‍ക്കില്‍ നടന്ന ചാവേറാക്രമണത്തിന് പിന്നാലെ നവാസ് ഷെരീഫുമായി ഫേണില്‍ സംസാരിക്കുമ്പോഴായിരുന്നു മോദി ഈ കാര്യം പറഞ്ഞത്.

ചാവേര്‍ ആക്രമണത്തില്‍ 72 പേര്‍ മരണമടയുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് മോദി ഷെരീഫിനെ വിളിച്ച് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിയത്. ആക്രമണത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ഭീരുക്കളാണെന്നും മോദി പറഞ്ഞു. ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം മുഴുവനായിട്ടാണ് അപലപിച്ചത്.

Narendra Modi

ഈസ്‌ററര്‍ ദിനത്തില്‍ സ്ത്രീകളും കുട്ടികളും തിങ്ങി നിറഞ്ഞ ലാഹോറിലെ ഇ ഇക്ബാല്‍ പാര്‍ക്കിലായിരുന്നു സ്‌ഫോടനം നടന്നത്. പാര്‍ക്ക് ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനം. പാക് താലിബാന്റെ ജമാത്ത് ഉല്‍ അഹ്രാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ഇതുപോലുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും തങ്ങള്‍ ലാഹോറില്‍ എത്തിക്കഴിഞ്ഞെന്നും നല്‍കുന്ന സൂചനയാണ് സ്‌ഫോടനമെന്നും സംഘടനയുടെ വക്താവ് പ്രതികരിച്ചു.

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആക്രമണം തന്നെ ഞെട്ടിച്ചു കളഞ്ഞതായി നോബല്‍ സമ്മാനജേത്രി മലാലാ യൂസുഫ്‌സായി പ്രതികരിച്ചു. നിരപരാധികളായ സാധാരണകാര്‍ക്ക് നേരെ ആക്രമണം അവിച്ചുവിടുന്നത് ഭീരുത്വമാണെന്ന് അമേരിക്കയും പ്രതികരിച്ചിട്ടുണ്ട്.

English summary
Prime Minister Narendra Modi telephoned Pakistan Prime Minister Nawaz Sharif late on Sunday night to condole the deaths of dozens killed in a bomb blast in Lahore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X