കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവിലെ ജലാശയങ്ങള്‍ മരണത്തിന്റെ വക്കില്‍: ബെല്ലാന്തുരും കല്‍ക്കരെയും തടാകമല്ല മാലിന്യക്കുഴി !

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഉദ്യാനനഗരമാക്കി മാറ്റിയത് പൂന്തോട്ടങ്ങളും പച്ചപ്പും പൂന്തോട്ടങ്ങളും പിന്നെ ഇരുന്നൂറിലധികം ജലാശങ്ങളുമാണ്. മറ്റ് മെട്രോ സിറ്റികളില്‍ നിന്നൊന്നും ആസ്വദിക്കാനാകാത്ത പ്രകൃതി സൗന്ദര്യം ഈ നഗരത്തെ വ്യത്യസ്തമാക്കിയിരുന്നു. എന്നാല്‍ ഇതൊക്കെ ഇന്ന് പഴങ്കഥ. ഇന്നീ നഗരം മാലിന്യത്തിന്റെയും ദുര്‍ഗന്ധത്തിന്റെയും നാടായി മാറി. തടാകങ്ങളുടെ കാര്യം പറയുകയും വേണ്ട. മാലിന്യക്കുഴികളാണ് ഇപ്പോള്‍ അവ.

വ്യായാമത്തിനും ഉല്ലാസത്തിനുമായി നിരവധിയാളുകള്‍ എത്തിക്കൊണ്ടിരുന്ന നഗരത്തിലെ കല്‍ക്കെരെ തടാകം ഇന്ന് മരണവക്കിലാണ്.പ്രദേശത്തെ മാലിന്യ നിക്ഷേപം ചൂണ്ടികാട്ടി പ്രദേശവാസികള്‍ നിരവധി തവണ ബി ബി എം പി യ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അനുകൂലമായ നടപടികള്‍ കൈക്കൊള്ളുവാന്‍ വിമുഖത കാട്ടുകയാണ് . മാലിന്യ നിക്ഷേപം മൂലം തടാകത്തിലെ വെള്ളം മലിനമായതിനെ തുടര്‍ന്ന് മീനുകളും ചത്ത് പോങ്ങുന്നു. മാലിന്യം മാത്രമല്ല ഇവിടുത്തെ പ്രശ്‌നം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ കൈയേറ്റം നടത്തുന്നെന്ന പാരാതിയും വ്യാപകമാണ്. മാത്രമല്ല ഒരുകാലത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഈ തടാകം ഇന്ന് സാമൂഹ്യ വിരുദ്ധരുടെ കൈകളിലാണ്.

lakebengaluru-

കല്‍ക്കരെ തടാകം മാത്രമല്ല, നഗരത്തിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകവും നാശത്തിന്റെ വക്കിലാണ്. ബെലന്തൂര്‍-വര്‍ത്തൂര്‍ തടാകങ്ങളുടെ തല്‍സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ നിയോഗിച്ച കമ്മിഷന്‍ ഈ തടാകത്തെ വിശേഷിപ്പിച്ചത് മാലിന്യക്കുഴിയെന്നാണ്. തടാകത്തിലേക്കുള്ള 17 കൈവഴികളില്‍ രണ്ടെണ്ണത്തിലൂടെ മാത്രമേ ശുദ്ധീകരിച്ച ജലം എത്തുന്നുള്ളുവെന്നു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ച് കൈവഴികളിലൂടെ തടാകത്തിലേക്കു മലിനജലം എത്തുന്നുണ്ട്. ശേഷിച്ച പത്തെണ്ണം വറ്റിവരണ്ടു. നിരന്തരയി മാകെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ തള്ളിയതിനാല്‍ തടാകത്തിന്റെ വലുപ്പവും ഗണ്യമായി കുറഞ്ഞു. രാസമാലിന്യം നിറഞ്ഞ തടാകത്തില്‍ 2016 ഓഗസ്റ്റ് 12ന് തീപിടുത്തമുണ്ടായിരുന്നു. അന്ന് പരിഭ്രാന്തരായ ജനങ്ങള്‍ക്ക് ഇന്ന് ഇത് സാധാരണ കാഴ്ചയാണ്. ആദ്യ തീപിടുത്തതിന് ശേഷം 12 തവണയാണ് ഇവിടെ തീപിടിച്ചത്.

English summary
Lakes in Bengaluru face threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X