Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശിഷ് മിശ്രക്ക് ഡങ്കിപനി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പ്രമേഹ രോഗിയാണെന്ന് ഡോക്ടര്‍മാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടെ കാര്‍ ഇടിച്ചു കയറ്റി നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തനുമടക്കം എട്ട് പേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഡങ്കിപനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്രയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലിലേക്ക് മാറ്റിയത്. ജില്ലാ ജയിലില്‍ നിന്നാണ് ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ സംഘമാണ് ആശിഷ് മിശ്രയെ ചികിത്സിക്കുന്നത്. ഇയാള്‍ പ്രമേഹരോഗിയാണെന്നും സിഎംഒ ശൈലേന്ദ്ര ഭട്നഗര്‍ പറഞ്ഞു.

ph

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 13 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിന് അറസ്റ്റിലായ ആശിഷ് മിശ്രയെ ഒക്ടോബര്‍ 11വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പിന്നീട് പൊലീസ് കസ്റ്റഡി രണ്ടുതവണയായി 15 വരെ നീട്ടി. തുടര്‍ന്ന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെയിലേക്ക് കേന്ദ്രമന്ത്രിയുടെ മകനായ മിശ്ര സഞ്ചരിച്ച വാഹന വ്യൂഹം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകനും ഒരു മാധ്യമപ്രവര്‍ത്തനുമുള്‍പ്പെടെ എട്ട് പേര്‍ അപകടത്തിലും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലും മരിച്ചു. സുപ്രീംകോടതിയുടെ ഇടപെടലും വന്‍ പ്രതിഷേധവും മൂലമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. ഇത് കൊല്ലപ്പെട്ട കുടുംബത്തിന്റെയോ കോണ്‍ഗ്രസിന്റെയോ മാത്രം ആവശ്യമല്ലെന്നും ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജനങ്ങളും ഇത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കര്‍ഷകര്‍ കൊല്ലപ്പെട്ട വേളയില്‍ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയെ എയര്‍ പോര്‍ട്ടിലും തടഞ്ഞിരുന്നു.

ലഖിംപൂര്‍ ഖേരി സംഭവം ബിജെപിക്കിടയില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. വരുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബിജെപി വിലയിരുത്തുന്നു. ബിജെപി എംപിയായ വരുണ്‍ ഗാന്ധിയും കര്‍ഷകര്‍ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു. ആശിഷ് മിശ്രയും, അജയ് മിശ്രയും ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. കാര്‍ തന്റെതാണെങ്കിലും തന്റെ മകന്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അജയ് മിശ്ര പറഞ്ഞത്. സംഭവ ദിവസം താന്‍ അച്ഛന്റെ ഗ്രാമത്തിലായിരുന്നുവെന്നാണ് ആശിഷഅ മിശ്ര പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+