ലഖിംപൂർ സംഭവം; ഇതാണോ രാമരാജ്യം? ബിജെപിയെ കടന്നാക്രമിച്ച് മമത ബാനർജി
കൊൽക്കത്ത; ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബിജെപി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നും സ്വേച്ഛാധിപത്യം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മമത കുറ്റപ്പെടു്തതി.
ഇത് വളരെ ദുഖകരവും നിർഭാഗ്യകരവുമായ സംഭവമാണ്. ഈ സംഭവത്തെ അപലപിക്കാൻ എനിക്ക് വാക്കുകളില്ല. അവർ (ബിജെപി സർക്കാർ) ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല, അവർക്ക് സ്വേച്ഛാധിപത്യം മാത്രമാണ് വേണ്ടത്. ഇതാണോ 'രാമരാജ്യം'? ഇല്ല, ഇത് കൊലകൾ നടക്കുന്ന രാജ്യമാണ്, മമത പറഞ്ഞു.

കർഷകരെ ക്രൂരമായി ദ്രോഹിക്കുകയാണ്, സത്യം പുറത്തുവരാൻ അവർ (ബിജെപി) ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ സെക്ഷൻ 144 (സിആർപിസി) ഏർപ്പെടുത്തിയത്. വരും നാളുകളിൽ ആളുകൾ അവർക്ക് 144 ചുമത്തും. . തദ്ദേശവാസികളെ സന്ദർശിക്കുന്നതിൽ നിന്ന് അവർ പ്രതിനിധിസംഘങ്ങളെ അടക്കം തടയുകയാണെന്നും മമത പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് കരുതുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവർ ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത രാമരാജ്യമല്ല, മറിച്ച് കൊലപാതകങ്ങൾ അരങ്ങേറുന്ന രാജ്യമായി യുപി മാറിയെന്ന് മമത പറഞ്ഞു.
ലഖിംപൂര്‍ ഖേരിയില്‍ ഇന്നലെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. കർഷകരുടെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിലും തുടർ സംഘർഷങ്ങളിലും പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും ഇന്ന് മരണപ്പെട്ടതോടെയാണ് മരിച്ചവരുടെ എണ്ണം 9 ആയത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ നടന്ന സംഭവത്തിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് യുപി സർക്കാർ. ഇതിനിടെ മുഖം രക്ഷിക്കാൻ ലക്ഷ്യം വെച്ച് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗ്തതെത്തി. അജയ് മിശ്ര രാജിവെയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതിനിടെ പ്രദേശത്തേക്കുള്ള പ്രതിപക്ഷ നേതാക്കളുടെ യാത്രയെ തടയുകാണ് ബിജെപി സർക്കാർ. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ മറ്റ് പാർട്ടി നേതാക്കളെ തടണമെന്നാണ് സർക്കാർ നിർദ്ദേശം. അതേസമയം ഉടൻ തന്നെ പ്രദേശം സന്ദർശിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.












Click it and Unblock the Notifications