ലഖിംപൂർ പ്രതിഷേധം പടരുന്നു; അഖിലേഷ് യാദവ് കസ്റ്റഡിയിൽ...മേഖലയിൽ ഇന്റർനെറ്റ് നിരോധിച്ചു
ദില്ലി; ഉത്തർപ്രദേശിലെ ലഖിംപൂരിലെ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം പുകയുന്നു. സംഭവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 9 ആയി. സംഘര്‍ഷത്തില്‍ പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.അതിനിടെ ലഖിംപൂരിലേക്ക് മാർച്ച് നടത്തുന്നതിനെ തടഞ്ഞ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൗവിലെ അഖിലേഷിന്റെ വസതിക്ക് മുൻപിൽ വെച്ചാണ് ഹസർഗഞ്ച് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

സംഭവ സ്ഥലം സന്ദർശിക്കാൻ ഇറങ്ങിയ അഖിലേഷിനെ വീടിന് മുന്നിൽ വെച്ച് പോലീസ് തടയുകയായിുന്നു. വിക്രമാദിത്യ മാർഗിലുള്ള അഖിലേഷിന്റെ വീടിന് മുൻപിൽ റോഡ് തടയുന്നതിനായി പോലീസ് ട്രക്കുകളും നിർത്തിയിട്ടിരുന്നു. എന്നാൽ അഖിലേഷ് വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അദ്ദേഹത്തിനൊപ്പം എസ്പി നേതാക്കാളയ രാം ഗോപാൽ യാദവ്, ആനന്ദ് ബദൗരിയ തുടങ്ങിയവരും നൂറ് കണക്കിന് സമാദ്വി പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയിൽ പോലീസും സമാജാവാദി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അതോസമയം സംഘർഷത്തിനിടെ എസ്പി പ്രവർത്തകർ പോലീസ് വാഹനത്തിന് തീയിട്ടു. ഇതിന് പി്നനാലെയാണ് അഖിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

'ബിജെപി സർക്കാർ കർഷകരോട് ചെയ്യുന്ന അത്രയും ക്രൂരതകൾ ബ്രിട്ടീഷുകാർ പോലും ചെയ്തിട്ടില്ല. ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവയ്ക്കണം. ജീവൻ നഷ്ടപ്പെട്ട കർഷകർക്ക് 2 കോടി രൂപ നൽകണം. അവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകണം', അറസ്റ്റിന് പിന്നാലെ അഖിലേഷ് പറഞ്ഞു. രാഷ്ട്രീയ പാർട്ടി നേതാക്കളേയൊന്നും യുപി സർക്കാർ സംഭവ സ്ഥലത്തേക്ക് കയറ്റി വിടുന്നില്ല. സർക്കാരിന് എന്താണ് മറയ്ക്കാനുള്ളതെന്നും അഖിലേഷ് ചോദിച്ചു.

അതേസമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനും പഞ്ചാബ് ഉപമുഖ്യമന്ത്രി എസ്എസ് രൺദാവയ്ക്കും ലഖ്നൗവിലേക്കുള്ള പ്രവേശനം പോലീസ് നിഷേധിച്ചു. ബിഎസ്പി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയയെ പോലീസ് തടഞ്ഞതായി ബിഎസ്പി നേതാവ് മായാവതിയും പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷമം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. അതേസമയം ഇന്നലെ രാത്രി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും പോലീസ് അറസ്റ്റ്ചെയ്തിരുന്നു. സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനൊരുങ്ങിയ പ്രിയങ്കയെ പോലീസ് തടഞ്ഞിരുന്നു. ഇത് വകവയ്ക്കാതെ പ്രദേശത്തേക്ക് പോകാൻ പ്രിയങ്ക ഒരുങ്ങിയതോടെയായിരുന്നു അറസ്റ്റ്. ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും കസ്റ്റഡിയിലാണ്. സീതാപൂരിൽ വെച്ചാണ് ആസാദിനേയും സംഘത്തേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഘർഷത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു. ഗാന്ധിപ്പൂരിലെ ദേശീയ പാതയിലൂടെയുളള ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്..മേഖലയിൽ വലിയ സംഘം പോലീസിനേയും വിന്യസിച്ചിട്ുണ്ട്. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് മരിച്ചവരുടെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് കര്‍ഷകര്‍. അതേസമയം കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ലഖിംപൂർ സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷപ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി.ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരീ അവശ്യപ്പെട്ടു. ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രമുദ്ദേശിച്ചുള്ളതാണോ? സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ അക്രമം നടത്തണമെന്ന് ആവശ്യപ്പെട്ട മനോഹര്‍ ലാല്‍ ഖട്ടറിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ല. ഈ വിഷയത്തിലും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം, യെച്ചൂരി പറഞ്ഞു.

എംവി ജയരാജൻ-കർഷകരുടെ ചോരകുടിക്കുന്ന യൂദാസുകളെ ഒറ്റപ്പെടുത്തുക.ഹരിയാനയിൽ ഒരു കർഷകനെയാണ് വെടിവെച്ചുകൊന്നത് എങ്കിൽ യുപിയിൽ വാഹനം കയറ്റിയും വെടിവെച്ചും ആണ് നാല് കർഷകരെ കൊലപ്പെടുത്തിയത്. മറ്റു നിരവധി പേർക്കും പരിക്കുപറ്റി. രണ്ടു സംസ്ഥാനവും ബിജെപിയാണ് ഭരിക്കുന്നത്. യുപിയിലെ ലഖിoപുർഖേരി ജില്ലയിലാണ് വാഹനം കയറ്റി കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ ക്രൂരമായി 4 കൃഷിക്കാരെ കൊലപ്പെടുത്തിയത്. അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാൻ ബിജെപിക്ക് ഇന്ത്യൻ ജനത ലൈസൻസ് നൽകിയിട്ടില്ല. കൊല്ലപ്പെട്ടവരിൽ 19 വയസ്സു മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരുണ്ട്. തുടർന്നുണ്ടായ സംഘട്ടനത്തിൽ മന്ത്രിയുടെ മകന്റെ ഡ്രൈവറടക്കം ചിലർ മരണപ്പെടുകയുണ്ടായി. നിരവധി വാഹനങ്ങളും അഗ്നിക്കിരയായി. ഇതിനെല്ലാം ഉത്തരവാദികൾ കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ്.

ഇത്തരത്തിലുള്ള ഒരു അക്രമണത്തിന് പ്രേരണയായത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അഭയ്കുമാർ മിശ്രയുടെ കുറച്ചു ദിവസം മുൻപത്തെ ആക്രോശമാണ്. " സമരം ചെയ്യുന്ന കർഷകരെ പാഠം പഠിപ്പിക്കും എന്നും വെറും രണ്ട് മിനിറ്റുകൊണ്ട് അവരെ ഞാൻ ശരിപ്പെടുത്തുമെന്നാണ് " കേന്ദ്രമന്ത്രിയുടെ ആക്രോശം. അതുകേട്ട് മകൻ തന്നെ പിതാവിന്റെ ആഹ്വാനം നടപ്പിലാക്കി. ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യമല്ല ഫാസിസമാണ് ബിജെപി നടപ്പിലാക്കുന്നത്. യഥാർത്ഥത്തിൽ കേന്ദ്രമന്ത്രിയെ മന്ത്രിസഭയിൽനിന്നും പുറത്താക്കുകയാണ് നരേന്ദ്രമോദി ചെയ്യേണ്ടത്.പത്തുമാസമായി സമരം ചെയ്യുന്ന കർഷകരോട് ചർച്ചപോലുമില്ല. ഇനിയും നാമിത് അനുവദിച്ചുകൂടാ. ശക്തമായ പ്രക്ഷോഭക്കൊടുങ്കാറ്റ് ഉയർത്തുക.

ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ പ്രതികരണം ഇങ്ങനെ-ചോര കുടിക്കുന്ന ബിജെപി ഭരണത്തെ മാത്രമല്ല വിചാരണ ചെയ്യേണ്ടത്,മാപ്പർഹിക്കാത്ത മാധ്യമ നിശബ്ദതയെ കൂടിയാണ്.പറയാൻ പേടിയാണ് ഇവർക്ക്.
സ്വാഭാവിക മരണമല്ല,ഏകപക്ഷീയമായ കൂട്ടക്കൊലകളാണ് രാജ്യത്ത് നടക്കുന്നത്.അത് പറയാനുള്ള നട്ടെല്ലുറപ്പു മാധ്യമങ്ങൾക്കില്ല.
അങ്ങനെ പറയാനുള്ള ശക്‌തി അവരുടെ നാക്കിനുമില്ല.
കഠിനമായ രാഷ്ട്രീയം പറയാൻ കെല്പില്ലാതായി.
ഉത്തർപ്രദേശിൽ,ആസ്സാമിൽ,
ഹരിയാനയിൽ നമ്മൾ കേട്ടതും കണ്ടതും സംഘപരിവാർ നേതൃത്വം നൽകുന്ന വിവിധ സർക്കാരുകൾ നടത്തുന്ന ക്രൂരമായ നരവേട്ടയാണ്.ഇതിനവർക്ക് ധൈര്യം പകരുന്നതാണ് മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധമായ ഈ മൗനം.
നിങ്ങൾ ആർക്കൊപ്പം എന്ന ചോദ്യം ജനങ്ങൾ ചോദിക്കണം.
Recommended Video

നിർഭയമായി നിവർന്നു നിന്ന് സംസാരിക്കൂ...
അത് അത്ര എളുപ്പമല്ല.മോശയുടെ അംശവടിയേയും യേശുവിനെ ഒറ്റിയ വെള്ളിക്കാശിനെ കുറിച്ചും സംസാരിക്കുന്നതു പോലെ അനായാസമല്ല.
വഷളന്മാർ വട്ടം കൂടി പിതൃത്വത്തെ ചോദ്യം ചെയ്യുന്നതല്ല മാധ്യമ പ്രവർത്തനം.ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്കായി ചെയ്‌സിങ് നടത്തുന്ന പാപ്പരാസി പ്രവർത്തനമല്ല നാടിന് ആവശ്യം.
കഠിനമായ കാലത്ത് നിലപാടുകൾ പറയാൻ ധൈര്യമുണ്ടോ എന്ന് മാത്രമാണ് അറിയേണ്ടത്.
മറ്റെല്ലാം ആർക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്.
നിലപാടുകളിൽ നിങ്ങൾ ഏതു പക്ഷത്ത് എന്നാണ് ജനങ്ങൾക്ക് കേൾക്കേണ്ടത്.നിലപടുകൾ നിങ്ങൾക്കുണ്ടോ എന്നാണ് നാടിന് അറിയേണ്ടത്.












Click it and Unblock the Notifications