Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതെന്ത്? യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

ലഖ്‌നൗ: ലഖിംപൂര്‍ ഖേരി കേസില്‍ യു പി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂര്‍ ഖേരി അക്രമക്കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും യു പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് രണ്ട് തവണ ശുപാര്‍ശ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലഖിംപൂര്‍ ഖേരിയില്‍ അക്രമം നടക്കുമ്പോള്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു വഴിയിലൂടെയാണ് പോകുന്നതെന്ന വിവരം ആശിഷ് മിശ്രക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

lakhim

Recommended Video

cmsvideo
    ലഖിംപൂര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിനെതിരെ വിമർശനവുമായി സുപ്രീംകോടതി

    ലഖിംപൂര്‍ ഖേരിയിലെ അക്രമവുമായി ബന്ധപ്പെട്ട് 2021 ഒക്ടോബര്‍ 9 ഒന്‍പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. 2021 ഒക്ടോബര്‍ 3ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ നാല് കര്‍ഷകരടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഒരു മാധ്യമപ്രവര്‍ത്തകനും ഇതില്‍ കൊല്ലപ്പെട്ടിരുന്നു.അതേസമയം തെളിവ് നശിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞു.

    ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. ഈ മാസമാദ്യം സാക്ഷികളിലൊരാള്‍ക്ക് നേരെ ആക്രമണം നടന്നതായി പറയപ്പെടുന്ന സംഭവത്തെ പരാമര്‍ശിച്ച് അഭിഭാഷകന്‍ കേസിലെ എഫ് ഐ ആര്‍ വായിച്ചു. ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ആശിഷിന് ജാമ്യം അനുവദിച്ചത്.

    നേരത്തെ ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായി സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്തിരുന്നെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+