Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി സംഘര്‍ഷം: കേന്ദ്ര മന്ത്രി അജയ് മിശ്രയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍ എസ് എസ് നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയ്ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിന്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമായി ഉന്നയിച്ചിരുന്നു.

സംഭവത്തില്‍ ജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു. കര്‍ഷകര്‍ക്ക് ഇടയിലേക്ക് ആശിഷ് മിശ്ര മനഃപൂര്‍വ്വം വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. വാഹനം ഇടിച്ച് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്. ശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. അപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 5 പേര്‍ കൂടി മരിച്ചത്.

 farmers

തന്റെ മകന്‍ ഓടിച്ച വാഹനം ഇടിച്ച് കര്‍ഷകര്‍ മരിച്ചെന്ന ആരോപണം കേന്ദ്ര മന്ത്രി അജയ് മിശ്ര കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയെ സ്വീകരിക്കാൻ പോവുകയായിരുന്നു ഞങ്ങള്‍. ഇതിനിടെ വഴിയിലുണ്ടായിരുന്ന ചിലര്‍ ബിജെപി പ്രവർത്തകരെ വാളും വടിയും കൊണ്ട് അക്രമിക്കുകയായിരുന്നു. ഇത്തരം അക്രമങ്ങള്‍ നടത്തുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ കർഷകരാകുമോയെന്നും അദ്ദേഹം ചോദിച്ചു.

സംഭവ സ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നാണ് ആശിഷ് മിശ്ര അവകാശപ്പെടുന്നത്. ഞായറാഴ്ച അപകടം നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഞാനുണ്ടായിരുന്നില്ലെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആശിഷ് മിശ്ര പറയുന്നത്. ഇന്നലെ രാവിലെ 9 മുതൽ വൈകുന്നേരം വരെ ഉത്തർപ്രദേശിലെ ബൻബീർപൂർ ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഞാന്‍. തന്റെ ഡ്രൈവര്‍ ഒടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ കല്ലെറിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട വാഹനമാണ് അപകടത്തിന് ഇടയാക്കിയത്. കല്ലേറില്‍ ഡ്രൈവര്‍ ഹരിഓം മിശ്രയുടെ തലയ്ക്ക് പരിക്കേറ്റതോടെയാണ് ബാലൻസ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Recommended Video

cmsvideo
    പ്രിയങ്ക അറസ്റ്റിൽ,കർഷക രോഷം ആഞ്ഞടിക്കുന്നു ,രാജ്യം കത്തുന്നു

    അപകടത്തിന് പിന്നാലെ നടന്നത് ആസൂത്രിതമായ കാര്യമാണ്. ഡ്രൈവറെ കാറില്‍ നിന്നും ഇറക്കി വടികൊണ്ട് അടിച്ചു. വാഹനം കത്തിച്ചു. അക്രമത്തില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നാല് മുതൽ അഞ്ച് വരെ ആളുകൾ മരിച്ചു, രണ്ടോ മൂന്നോ പേരെ കാണാതായി. ആ സംഭവ സ്ഥലത്ത് ഞാൻ ഉണ്ടായിരുന്നെങ്കിൽ, ഇപ്പോള്‍ നിങ്ങളുടെ മുന്നിൽ ഇങ്ങനെ സുരക്ഷിതമായി നിൽക്കുമായിരുന്നുവോയെന്നും അദ്ദേഹം ചോദിച്ചു.

    അതേസമയം, കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കും മകനുമെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് വിക്രംജിത് സിംഗ് ചൗധരി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാക്കെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. 2020 ൽ പാസാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്ന കർഷകരെ മനഃപൂർവ്വം കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് വിക്രംജിത് ചൗധരി പറഞ്ഞു.

    മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    "മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ, ഉത്തർപ്രദേശിലെ ഭരണഘടനാ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു, 'ജംഗിൾ രാജ്' നിലനിൽക്കുന്നു. ക്രമസമാധാന പാലനം വെറും പ്രഹസനമാണ്. ഗുണ്ടകളാണ് നാട് ഭരിക്കുന്നത്- "അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പദവിയില്‍ നിന്നും ഉടൻ പുറത്താക്കണമെന്നും അക്രമത്തിന് പ്രേരിപ്പിച്ചതിനും വർഗീയ വിദ്വേഷം പ്രചരിപ്പിച്ചതിനും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+