ലഖിംപൂര്‍ ഖേരി സംഘര്‍ഷം: കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍, കേന്ദ്ര മന്ത്രിയുടെ മകന്‍ ഒളിവില്‍?
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ ആശിഷ് മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തില്ലായിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നില്‍ പതിക്കുകയായിരുന്നു. ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഘര്‍ഷം ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുമുണ്ട്. ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു.
സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നുവെന്നാണ് രജിസ്ട്രി ബുധനാഴ്ച നല്‍കിയ അറിയിപ്പ്. എന്നാൽ രണ്ട് അഭിഭാഷകർ നല്കിയ കത്ത് പൊതുതാല്പര്യ ഹർജിയാക്കാനാണ് തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ഇന്നലെ വിശദീകരിച്ചു. കേസ് എടുത്ത സാഹചര്യത്തില്‍ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ അറിയണമെന്ന് ചീഫ് ജസ്റ്റിസ്‍ യുപി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അര്‍ക്കെല്ലാം എതിരെ കേസെടുത്തു, എത്ര പേര്‍ ഇതുവരെ അറസ്റ്റിലായി, തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനാണ് യുപി സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Recommended Video
കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ അതിക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് നല്‍കിയിട്ടുണ്ട്. എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സംഘര്‍ഷ സമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് വ്യക്തമാക്കുന്നത്. ഒരു വാഹനത്തില്‍ നിന്നും വെടിക്കോപ്പും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications