ലഖിംപൂർ ഖേരി; മന്ത്രിയുടെ വാഹനം കർഷകരെ ഇടിച്ച് തെറിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് കോൺഗ്രസ്
ലഖ്നൗ; ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞ് കയറുന്ന വീഡിയോ പങ്കുവെച്ച് കോൺഗ്രസ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങൾ. മോദി സർക്കാരിന്റെ മൗനം സ്ഥിതി കൂടുതൽ വഷളാക്കുന്നു, വീഡിയോ പങ്കുവെച്ച് കൊണ്ട് കോൺഗ്രസ് കുറിച്ചു.
നടന്ന് നീങ്ങുന്ന കർഷകർക്ക് ഇടയിലേക്ക് ജീപ്പ് കയറ്റുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബോണറ്റിന്റെ മുകളിലേക്ക് കർഷകർ വീഴുന്നതും തെറിച്ച് താഴെ വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വാഹനം കയറിയതോടെ പരിഭ്രാന്തരായി മറ്റുവർ ഓടുന്നതും ദൃശ്യങ്ങളിൽ കാണം. ആളുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോകുകയാണ് വണ്ടി. അതിന് തൊട്ട് പുറകിലായി മറ്റൊരു കറുത്ത വാഹനവും പോകുന്നത് വീഡിയോയിൽ ഉണ്ട്.

കേന്ദ്രമന്ത്രിയുടെ വാഹനം പാഞ്ഞ് കയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. കർഷകരുടെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിലും തുടർ സംഘർഷങ്ങളിലും പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും മരിച്ചിരുനന്ു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ നടന്ന സംഭവത്തിൽ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് യുപി സർക്കാർ. ഇതിനിടെ മുഖം രക്ഷിക്കാൻ ലക്ഷ്യം വെച്ച് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 45 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധം കനത്തതോടെ മന്ത്രി അജയ് മിശ്രയ്ക്കെതിരെ യു പി പോലീസ് കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ഗൂഡാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ അജയ് മിശ്രയുടെ മകൻ ആശിഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിയിരുന്നു. ലഖിംപൂർ ഖേരിയിൽ സംഘർഷങ്ങളിൽ ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ തന്റെ മകന് ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രി അജയ് മിശ്ര. കർഷകരാണ് ആക്രമണം നടത്തിയതെന്നും മന്ത്രി ആരോപിച്ചിരുന്നു. സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയും അവകാശപ്പെട്ടിരുന്നു. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് പറഞ്ഞത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുന്നുണ്ടെന്നും ആശിഷ് അവകാശപ്പെട്ടിരുന്നു.
Recommended Video
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
അതേസമയം കർഷകരുടെ മരണത്തിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും മന്ത്രിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ കർഷകരെ കൊലപ്പെടുത്തിയെന്നത് യാദൃശ്ചികമല്ല, കാരണം മന്ത്രി തന്നെ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ പല തവണയായി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ചെയ്യണം. സംഭവത്തിൽ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഒരു വാക്കുപോലും പറയാത്തത് ലജ്ജാകരമാണെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
അതിനിടെ പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരാഹാര സമരം തുടങ്ങി. നിലവിൽ സീതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിൽ കസ്റ്റഡിയിലാണ് പ്രിയങ്ക ഉള്ളത്. പോലീസ് തന്നെ 24 മണിക്കൂറിലേറെയായി അനധികൃതമായി തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ പുറത്താക്കാൻ തയ്യാറാകാത്തതെന്നും പ്രിയങ്ക ചോദിച്ചു. ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന പറഞ്ഞ പ്രിയങ്ക എഫ്ഐആർ പോലുമില്ലാതെയാണ് തന്നെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നതെന്നും പറഞ്ഞു.
പ്രിയങ്ക കസ്റ്റിഡിയിൽ പാർപ്പിച്ചിരിന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പോകവെ ഞായറാഴ്ചയായിരുന്നു പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രിയങ്കയെ കൂടാതെ എസ് പി നേതാവ് അഖിലേഷ് യാദവിനെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.അതേസമയം പ്രിയങ്കയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.എത്ര വലിയ ജയിലുണ്ടാക്കി അതിലടച്ചാലും ഈ പോരാട്ടം ഒടുങ്ങില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ടി എൻ പ്രതാപൻ പറഞ്ഞു.ഈ രാജ്യം കർഷകന്റേതാണ്,സംഘ ഫാഷിസ്റ്റുകളുടേതല്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതാപന്റെ വാക്കുകളിലേക്ക്
രാജ്യത്തിന് അന്നം തരുന്ന കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ നോക്കുന്ന സംഘപരിവാർ ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം ബി ജെ പി മന്ത്രിയുടെ മകൻ കർഷകരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സാഹചര്യത്തിൽ തന്നെയാണ് ഹരിയാന ബി ജെ പി മുഖ്യമന്ത്രി തന്റെ വിവരദോഷികളായ മിത്രങ്ങളോട് കർഷക സമരത്തെ 'കൈകാര്യം'ചെയ്യാൻ ആവശ്യപ്പെടുന്നത്.
ഈ രാജ്യത്ത് നിയമ വാഴ്ചയില്ലാതായോ? ഇതാണ് സംഘം സ്വപ്നം കാണുന്ന മാതൃകാ രാജ്യം! അഫ്ഗാനിസ്ഥാനിലെ താലിബാൻ എങ്ങനെയാണെന്ന് എളുപ്പം മനസ്സിലാക്കാൻ നമ്മുടെ നാട്ടിലെ സംഘികളെ നോക്കിയാൽ മതി. ഭരണം കിട്ടിയാൽ മതരാഷ്ട്രവാദികൾക്ക് ഭ്രാന്താണ്. ഭ്രാന്ത് പെരുകുന്ന കാലമാണല്ലോ ഇത്.
കൊല്ലപ്പെട്ട കർഷക കുടുംബങ്ങൾ സന്ദർശിക്കാനും കർഷകർക്ക് ഐക്യദാർഢ്യം അറിയിക്കാനും ഇറങ്ങിപ്പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശിലെ ഗുണ്ടാ പോലീസ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. എത്ര വലിയ ജയിലുണ്ടാക്കി അതിലടച്ചാലും ഈ പോരാട്ടം ഒടുങ്ങില്ല. കാരണം സംഘികളുടെ പ്രപിതാക്കൾ ബ്രിടീഷുകാരുടെ ഷൂ നക്കുമ്പോൾ ഞങ്ങളുടെ പ്രപിതാക്കൾ ബ്രിടീഷുകാരുടെ ജയിലിൽ കിടന്ന് ഈ രാജ്യത്തിന് വേണ്ടി പോരാടുകയായിരുന്നു. സ്വന്തം സഹോദരങ്ങളെ ശത്രുവായി കണ്ട് ബ്രിടീഷുകാർക്ക് അടിമപ്പണി ചെയ്ത എല്ലാ സംഘ പൈതൃകങ്ങളും മനസ്സിലാക്കേണ്ടത് ബ്രിടീഷുകാരെ തോൽപ്പിച്ചിട്ടുണ്ട് പിന്നെയല്ലേ ആ ഷൂ നക്കികളെ...ഈ രാജ്യം കർഷകന്റേതാണ്, സംഘ ഫാഷിസ്റ്റുകളുടേതല്ല,ടിഎൻ പ്രതാപൻ പ്രതികരിച്ചു.
അതേസമയം












Click it and Unblock the Notifications