കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലഖിംപൂർ ഖേരി അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥപോലെ ആകരുത്';സർക്കാരിനെതിരെ സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി; ലഖിംപൂർ ഖേരി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരേയാണ് കോടതി രംഗത്തെത്തിയത്. അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥപോലെ ആകരുതെന്ന് പറഞ്ഞ കോടതി സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉടൻ തന്നെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ലഖിംപൂര്‍ സംഘര്‍ഷങ്ങളെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദ്ദേശം.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

12-supreme-court-6

ഇന്ന് കേസുമായി ബന്ധപ്പെട്ട തത്സ്ഥിതി അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ പോലീസ് റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെതിരേയും കോടതി രൂക്ഷമായി പ്രതികരിച്ചു. ഒരു മണി വരെയാണ് റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരുന്നത്, ജസ്റ്റിസ് എൻവി രമണ പറഞ്ഞു.അതേസമയം റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിരുന്നുവെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു.എന്നാൽ അവസാന നിമിഷം റിപ്പോർട്ട് നൽകിയാൽ എങ്ങനെയാണ് റിപ്പോർട്ട് പഠിക്കാൻ തങ്ങൾക്ക് സാധിക്കുകയെന്നായിരുന്നു കോടതിയുടെ മറുപടി. കുറഞ്ഞപക്ഷം കേസ് പരിഗണിക്കുന്നതിന് ഒരു ദിവസം മുൻപെങ്കിലും റിപ്പോർട്ട് സമർപ്പിക്കണമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എന്തുകൊണ്ടാണ് കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതിരുന്നതെന്നും കോടതി ചോദിച്ചു. 44 ൽ 4 സാക്ഷികളുടെ മൊഴി മാത്രമാണ് നിങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടാണത് എന്നായിരുന്നു കോടതിയുടെ ചോദ്യം. കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. അതേസമയം ദസറ അവധിയെ തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്താൻ വൈകിയതെന്നായിരുന്നു ഹരീഷ് സാൽവെയുടെ മറുപടി. നടപടികൾ ഇപ്പോഴും തുടരുകയാണെന്നും പ്രധാന പ്രതികൾ എല്ലാം അറസ്റ്റിലായെന്നും സാൽവെ കോടതിയെ അറിയിച്ചു.10 പ്രതികളാണ് അറസ്റ്റിലായത്. ഇതില്‍ 4 പേര്‍ പോലീസ് കസ്റ്റഡിയിലും 6 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുമാണ്, സാൽവേ കോടതിയിൽ പറഞ്ഞു.

അതേസമയം സാക്ഷികളെ സംരക്ഷിക്കാനും കൂടുതൽ പേരെ ചോദ്യം ചെയ്യാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സാക്ഷികളെ പോലീസ് ചോദ്യം ചെയ്യാത്തിടത്തോളം ഈ വിഷയത്തെ കറിച്ച് തങ്ങൾക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയാൻ സാധിക്കില്ല. ഇതൊരിക്കലും ഒരു അവസാനിക്കാത്ത കഥയാകരുത്, കോടതി പറഞ്ഞു. ഹർജി ഇനി ഒക്ടോബർ 26 നാണ് പരിഗണിക്കുക. അതിന് മുമ്പായി പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി യു പി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ തന്നെ കേസിൽ ചീഫ് ജസ്റ്റിസ് രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് യുപി സർക്കാർ സ്വീകരിച്ച നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.യുപി സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ ഞങ്ങൾ തൃപ്തരല്ല. ഉത്തരവാദിത്തമുള്ള സർക്കാരിനേയും പോലസിനേയുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. വെടിയേറ്റ പരിക്കുകൾ ഉൾപ്പെടെ ആരോപണങ്ങൾ വളരെ ഗുരുതരമാണ്, എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.

ഒക്ടോബർ മൂന്നിനായിരുന്നു കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹന വ്യൂഹം ഇടിച്ച് കയറി 4 കർഷകർ കൊല്ലപ്പെട്ടത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പെട്ട് മറ്റ് നാല് പേർ കൂടി കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ മന്ത്രി പുത്രൻ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
'Lakhimpur Kheri probe should never be a never ending story': Supreme Court against govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X