Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂര്‍ ഖേരി: കേന്ദ്ര മന്ത്രിയുടെ മകന് കുരുക്ക് മുറുകുന്നു; തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു

ലക്‌നൗ : കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ റൈഫിളിന്റെ ഫോറന്‍സിക് പരിശോധനയില്‍ ആയുധം ഉപയോഗിച്ചതായി തെളിഞ്ഞതായി ലഖിംപൂര്‍ ഖേരി അന്വേഷണവുമായി ബന്ധപ്പെട്ട മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, റൈഫിള്‍ എപ്പോഴാണ് വെടിവച്ചതെന്ന് വ്യക്തമല്ല. സംഭവം നടന്ന ഒക്ടോബര്‍ 3 ന് തന്നെയാണോ അല്ലെങ്കില്‍ മറ്റൊരു ദിവസമാണോ ഉപയോഗിച്ചത് എന്നുള്ള കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന ആക്രമണത്തില്‍ നാല് കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട കേസില്‍ കുറ്റം ചുമത്തപ്പെട്ട 13 പ്രതികളില്‍ ഒരാളാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര താര്‍ എസ്യുവി ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളുടെ വാഹനവ്യൂഹത്തിടെയില്‍പ്പെട്ടാണ് എല്ലാവരും കൊല്ലപ്പെട്ടത്. അതേസമയം, സംഭവ സമയത്ത് ആശിഷ് മിശ്ര തോക്ക് ഉപയോഗിച്ചെന്ന് ഗ്രാമവാസികള്‍ മൊഴി നല്‍കിയിരുന്നു.

india

എന്നാല്‍ അന്ന് കൊല്ലപ്പെട്ട അഞ്ച് പേരില്‍ ആര്‍ക്കും തന്നെ വെടിയേറ്റ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവം അന്വേഷിക്കുന്ന ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി ) പിടിച്ചെടുത്ത ജയിലില്‍ കഴിയുന്ന പ്രതികളുടെ നാല് ആയുധങ്ങള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) പരിശോധിച്ചു.

ആശിഷിന്റെ റൈഫിള്‍ മുന്‍ കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ അനന്തരവന്‍ അങ്കിത് ദാസിന്റെ ഉടമസ്ഥതയിലുള്ളതാണ്. അങ്കിത് ദാസിന്റെ അംഗരക്ഷകന്‍ ലത്തീഫ് കൈവശം വച്ചിരുന്ന തോക്കാണ് വെടിപൊട്ടിച്ചതായി കണ്ടെത്തിയത്. ദാസിന്റെ കൂട്ടാളിയായ സത്യപ്രകാശിന്റെ ഉടമസ്ഥതയിലുള്ള റിവോള്‍വറിന്റെ ഫോറന്‍സിക് പരിശോധനയുടെ റിപ്പോര്‍ട്ട് ഇനിയും കാത്തിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആശിഷിന്റെ റൈഫിള്‍ കുടുംബമാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. പിടിച്ചെടുത്ത നാല് ആയുധങ്ങളും ബാലിസ്റ്റിക് പരിശോധനയ്ക്കായി എഫ് എസ് എല്ലിന് അയച്ചിട്ടുണ്ട്. ആഷിഷ്, അങ്കിത്, ലത്തീഫ് എന്നിവരുടെ മൂന്ന് ആയുധങ്ങളില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് പറയുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇത് തെളിവായി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എപ്പോഴാണ് വെടിയുതിര്‍ത്തതെന്ന് എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും ഒക്ടോബര്‍ മൂന്നിന് തങ്ങള്‍ ആയുധം പ്രയോഗിച്ചിട്ടില്ലെന്നതിന് പ്രതികള്‍ തെളിവ് ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+