കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആധാര്‍ ആക്ട് ലംഘിച്ചു; പന്താടിയത് 14 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ !!

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ 14 ലക്ഷത്തോളം പേരുടെ ആധാര്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. ജാര്‍ഖണ്ഡ് ഡയറക്ടറേറ്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടര്‍ പോഗ്രാമിംഗില്‍ സംഭവിച്ച വീഴ്ചയെത്തുടര്‍ന്നാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴില്‍ വയോധികരുടെ പെന്‍ഷന്‍ സ്വീകരിക്കുന്ന 14 ലക്ഷത്തോളം പേരുടെ ആധാര്‍ കാര്‍ഡ് ഉടമകളുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നിട്ടുള്ളത്. ജാര്‍ഖണ്ഡിലെ 16 ലക്ഷത്തോളം പെന്‍ഷനേഴ്‌സില്‍ പ്രതിമാസ പെന്‍ഷന്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവരുടെ വിവരങ്ങളാണ് പരസ്യമായിട്ടുള്ളത്.

വെബ്‌സൈറ്റില്‍ എല്ലാം റെഡി

വെബ്‌സൈറ്റില്‍ എല്ലാം റെഡി

സംസ്ഥാനത്ത് വാര്‍ധക്യ പെന്‍ഷന്‍ ആനുകൂല്യം സ്വീകരിക്കുന്ന 14 ലക്ഷം പേരുടെ പേര്, വിലാസം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുന്നുവെന്നും സൈബര്‍ വിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നുവെന്നാണ് സുപ്രീം കോടതിയും നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

 14 ലക്ഷം പേര്‍ ആശങ്കയില്‍

14 ലക്ഷം പേര്‍ ആശങ്കയില്‍

സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് സുപ്രീം ഉത്തരവും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 14 ലക്ഷം പേരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷാ വീഴ്ച മൂലം പുറത്തുവരുന്നത്.

വിവരങ്ങള്‍ ദുരുപയോഗം ചെയ്യും!!

വിവരങ്ങള്‍ ദുരുപയോഗം ചെയ്യും!!

സര്‍ക്കാര്‍ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ് നേരത്തെ സൈബര്‍ വിദ്ഗദരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് അനധികൃതമായ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തതില്‍ കഴിഞ്ഞ മാസം പത്ത് പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.

സര്‍ക്കാര്‍ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ് നേരത്തെ സൈബര്‍ വിദ്ഗദരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് അനധികൃതമായ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തതില്‍ കഴിഞ്ഞ മാസം പത്ത് പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു.

 നടന്നത് ചട്ടലംഘനം

നടന്നത് ചട്ടലംഘനം

2016ലെ ആധാര്‍ ആക്ട് പ്രകാരം ആധാര്‍ നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍ എന്നിവ പരസ്യപ്പെടുത്തരുതെന്നും പ്രസിദ്ധീകരിക്കരുതെന്നും പോസ്റ്റ് ചെയ്യരുതെന്നും ചട്ടമുണ്ട്. എന്നാല്‍ ചട്ടത്തില്‍ നിയന്ത്രണത്തില്‍ ചില ഇളവുകളുമുണ്ട്.

2016ലെ ആധാര്‍ ആക്ട് പ്രകാരം ആധാര്‍ നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍, ആധാര്‍ വിവരങ്ങള്‍ എന്നിവ പരസ്യപ്പെടുത്തരുതെന്നും പ്രസിദ്ധീകരിക്കരുതെന്നും പോസ്റ്റ് ചെയ്യരുതെന്നും ചട്ടമുണ്ട്. എന്നാല്‍ ചട്ടത്തില്‍ നിയന്ത്രണത്തില്‍ ചില ഇളവുകളുമുണ്ട്.

യുഐഡിഎഐ വിവരം

യുഐഡിഎഐ വിവരം

ജാര്‍ഖണ്ഡിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ സോഷ്യല്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വെബ്‌സൈറ്റിന്റെ കണക്ക് പ്രകാരം 16 ലക്ഷം പെന്‍ഷന്‍ ആനുകൂല്യം സ്വീകരിക്കുന്നവരില്‍ 14 ലക്ഷം പേരും ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്.

English summary
Digital identities of more than a million citizens have been compromised by a programming error on a website maintained by the Jharkhand Directorate of Social Security. The glitch revealed the names, addresses, Aadhaar numbers and bank account details of the beneficiaries of Jharkhand’s old age pension scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X