ലക്ഷദ്വീപിൽ സ്കൂളുകളിൽ മലയാളം മീഡിയം ഒഴിവാക്കുന്നു; സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറാൻ നിർദ്ദേശം
കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ മലയാളം മീഡിയം നിർത്തലാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.
അതേസമയം നിലവിൽ 9, 10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ പുതിയ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 9, 10 ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് പഴയ സിലബസിൽ പരീക്ഷ എഴുതാം. രണ്ട് വർഷത്തേക്കാണ് ഈ ഇളവ് ഉണ്ടായിരിക്കുക.

നിലവിൽ രണ്ട് വിധത്തിലുമുള്ള പാഠ്യ പദ്ധതിയും ലക്ഷദ്വീപിലുണ്ട്. നിലവിൽ മലയാളം കരിക്കുലത്തിൽ പഠിക്കുന്ന സ്കൂളുകൾക്കാണ് പുതിയ നിർദ്ദേശം. ഇനി ഒന്നാം ക്ലാസ് മുതൽ സി ബി എസ് ഇ സിലബസ് പ്രകരാമായിരിക്കും പഠനം എന്ന് ഉത്തരവിൽ പറയുന്നു.
മലയാളം മീഡിയം ക്ലാസുകൾ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിലാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. മലയാളം ഐശ്ചിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസം നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നുത്.
21-ാം നൂറ്റാണ്ടിലേക്ക് ആവശ്യം ആയ നൈപുണ്യങ്ങൾ നേടുന്നതിനും മത്സര പരീക്ഷകളിൽ നേട്ടമുണ്ടാക്കുന്നതിനും വിദ്യാർഥികളെ സജ്ജരാക്കുന്നതിനാണ് പുതിയ പരിഷ്ക്കാരം എന്നാണ് ഉത്തരവിൽ പറയുന്നത്. വര്‍ഷങ്ങളായി ഇവിടെ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളുണ്ട്.












Click it and Unblock the Notifications