കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിന്റെ പൊടിപോലുമില്ലാത്ത ഇന്ത്യയിലെ ഏക പ്രദേശം, കയ്യടിക്കാം ഈ ലക്ഷദ്വീപ് മാതൃകയ്ക്ക്..!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ്-19 വ്യാപനം ദിവസേന വര്‍ദ്ധിച്ച്ുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 94,372 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 47,54,357 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു സ്ഥലമുണ്ട്. ഏതാണെന്ന് അറിയുമോ? മറ്റെവിടെയുമല്ല, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദീപാണ് ആ സ്ഥലം. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കൊവിഡ് പട്ടികയില്‍ ഇതുവരെ ഒറ്റ കേസുപോലും ലക്ഷദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിശദാംശങ്ങളിലേക്ക്..

 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്! 'മാപ്പപേക്ഷ ആവർത്തിച്ചെഴുതാൻ ഉളുപ്പില്ലായ്മയുടെ പേന ഞങ്ങളുടെ കൈയിലില്ല', പരിഹസിച്ച് തോമസ് ഐസക്!

ലക്ഷ്യം കണ്ട് ലക്ഷദ്വീപ്

ലക്ഷ്യം കണ്ട് ലക്ഷദ്വീപ്

കൊവിഡ് പൊട്ടിപ്പുറപ്പെട്ടിട്ട് ഇത്ര മാസമായിട്ടും ലക്ഷദ്വീപില്‍ ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപിലുള്ള സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന്് ദ്വീപ് ഭരണകൂടം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ 21ന് ദ്വീപിലെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതായിരിക്കും

പരിശോധന

പരിശോധന

പ്രദേശത്തെ ഇതുവരെ 31 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. പരിശോധിച്ച എല്ലാവര്‍ക്കും നെഗറ്റീവായിരുന്നു. ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ എസ് സുന്ദര വടിവേലുവും സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിലായിരുന്നു പരിശോധന നടത്തിയത്.

ചെറുത്തുതോല്‍പ്പിച്ചത്

ചെറുത്തുതോല്‍പ്പിച്ചത്

കര്‍ശന നിയന്ത്രണങ്ങളാണ് ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയത്. സമഗ്രമായ കൊവിഡ് പരിശോധനയാണ് വൈറസിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ലക്ഷദ്വീപിനെ സഹായിച്ചത്. ദ്വീപില്‍ വൈറസ് പടര്‍ന്നുപിടിച്ചാല്‍ ഗുരിതരമായ സാഹചര്യമാകും സൃഷ്ടിക്കുക. ആരോഗ്യ സംവിധാനത്തെ പൂര്‍ണമായും ഇത് ബാധിക്കും. അതുകൊണ്ട് ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് നടപ്പാക്കിയതെന്ന് സുന്ദരവടിവേലു പറയുന്നു.

ഏറ്റവും പ്രധാനം

ഏറ്റവും പ്രധാനം

ലക്ഷദ്വീപിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ടത്. വൈറസ് പൊട്ടിപ്പുറപ്പെട്ട തുടക്കത്തില്‍ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ഇവിടേക്ക് പ്രവേശിക്കാന്‍ ലക്ഷദ്വീപിന്റെ എന്‍ട്രി പെര്‍മിറ്റ് ആവശ്യമാണ്. കൂടാതെ യാത്രക്കാര്‍ക്ക് കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു.

വെറുമൊരു ന്യായീകരണക്കാരന്‍റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്‍സണ്‍ ജോസഫ്വെറുമൊരു ന്യായീകരണക്കാരന്‍റെ നിലവാരത്തിലേക്ക് തരം താഴരുത്; എംബി രാജേഷിനോട് ഡോ.നെല്‍സണ്‍ ജോസഫ്

ഒന്നും ശരിയാകാതെ കോൺഗ്രസ്, പാർട്ടി ഭരണഘടന മാറ്റണമെന്ന് കപിൽ സിബൽ! അതൃപ്തി പുകയുന്നു!ഒന്നും ശരിയാകാതെ കോൺഗ്രസ്, പാർട്ടി ഭരണഘടന മാറ്റണമെന്ന് കപിൽ സിബൽ! അതൃപ്തി പുകയുന്നു!

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

English summary
Lakshadweep is the only place in India which is not included in the Covid case list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X