കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മിയുടെ കുഞ്ഞിനെ രക്ഷിയ്ക്കാന്‍ സഹായിക്കൂ

  • By Desk
Google Oneindia Malayalam News

ഇത് ലക്ഷ്മിയുടെയും ഭർത്താവിന്റെയും അവരുടെ ആദ്യത്തെ കുഞ്ഞിന്റെയും കഥയാണ്. ലക്ഷ്മിയും ഭർത്താവും അവരുടെ ആദ്യ കുഞ്ഞിനെ ഏറ്റവും നല്ല രീതിയിൽ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. ഭർത്താവിനു ഒരു മൊബൈൽ ഷോപ്പുണ്ട്.ലക്ഷ്മിയുടെ വാക്കുകളിലേക്ക്; എന്റെ ഭർത്താവ് ഞങ്ങളുടെ കുഞ്ഞിനു ഒരു കുറവും വരരുത് എന്നാഗ്രഹിച്ചിരുന്നു.

അദ്ദേഹം ഒരുപാടൊന്നും സമ്പാദിച്ചിരുന്നില്ല. എങ്കിലും കുഞ്ഞിനു വേണ്ടി കരുതലും സ്നേഹവും മനസ്സിൽ നിറച്ച് അദ്ദേഹം അത്യദ്ധ്വാനം ചെയ്തു. അതി കാലത്തുണർന്നു കട നേരത്തെ തുറക്കും. രാത്രി വൈകിയും കട തുറന്നിരിക്കും. ഒരുപാട് നാൾ ഈ ദിനചര്യ തുടർന്നു കൊണ്ടു പോയി. ഒരു അച്ഛനാവാൻ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എന്റെ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി. എന്റ ഗർഭകാലം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.

baby-laxmi

പക്ഷെ എന്റെ കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ ഞാൻ എല്ലാം മറന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്മി. കുഞ്ഞ് വെന്റിലേറ്ററിലാണ്. അവന്റെ അസുഖം മാറാനായി ലക്ഷ്മിയും ഭർത്താവും യത്നിക്കുന്നു.രാവും പകലും അദ്ധ്വാനിച്ചു. ജോലിയും വ്യക്തിജീവിതവും നന്നായി സംതുലനപ്പെടുത്തി മുന്നോട്ട് കൊണ്ടു പോയി. ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാടുണ്ടായിരുന്നു. പക്ഷെ അത് കുഞ്ഞിന്റെ കരുതലിനെ ബാധിക്കാതിരിക്കാൻ അദ്ദേഹം നല്ലവണ്ണം ശ്രദ്ധിച്ചു. ഞങ്ങൾ കുഞ്ഞിന്റെ വരവിനായി നന്നായി തയ്യാറെടുത്തിരുന്നു. പക്ഷെ വിധിഹിതം മറിച്ചായിരുന്നു.

എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും കുഞ്ഞ് നേരത്തെ ജനിക്കുകയും ചെയ്തു. പക്ഷെ കുഞ്ഞിനെ ഒന്നു തൊടാൻ പോലും എനിക്കായില്ല. ഉണ്ടായ നിമിഷം തന്നെ ഡോക്ടർമാർ അവനെ കൊണ്ടു പോയി. പിന്നീട് ഞാനറിഞ്ഞു അവൻ ജനനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കുഞ്ഞാണെന്ന്. വെന്റിലേറ്ററിലാണ് അവൻ.

എന്റെ കുഞ്ഞിന്റെ ബുദ്ധിമുട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല. കുഞ്ഞ് ഇപ്പോഴും വെന്റിലേറ്ററിലാണ്. അവനു കാൽസ്യം കുറവാണ്. ഇടക്കിടെ ഫിറ്റ്സ് ഉണ്ടാകും. അത് അവന്റെ കുഞ്ഞു ശരീരത്തെ പിടിച്ചുലക്കുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല. പ്രാർത്ഥന മാത്രമാണ് എനിക്ക് ആശ്രയം.

baby-laxmi

ലക്ഷ്മിയുടെ കുഞ്ഞ് നവജാതശിശുക്കൾക്കുള്ള െഎസിയുവിലാണ്. ഒരു ദിവസത്തെ പരിചരണത്തിനു 25,000 രൂപ വേണം. ലക്ഷ്മിയും ഭർത്താവും ഇതിനകം 12 ലക്ഷം രൂപ ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾക്കിപ്പോൾ ആവശ്യം പണമാണ്. ഇല്ലാത്തതും അതു തന്നെ. ഞങ്ങളുടെ കയ്യിലെ പണമെല്ലാം തീർന്നു. ഉടൻ പണം കിട്ടിയില്ലെങ്കിൽ കുഞ്ഞിന്റെ ചികിൽസ മുടങ്ങും. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഞാൻ അപേക്ഷിക്കുന്നു.

ഞാനും എന്റെ ഭാര്യയും നിങ്ങളോട് കടപ്പെട്ടവരായിരിക്കും. കുഞ്ഞിന്റെ അച്ഛൻ പറയുന്നു. ലക്ഷ്മിയുടെ കുഞ്ഞിന്റെ ചികിൽസക്ക് ഇനിയും എട്ടു ലക്ഷത്തോളം രൂപ വേണം. രൂപ സമാഹരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കുഞ്ഞിനു വേണ്ടി നമുക്ക് ഒന്നിക്കാം. നമ്മുടെ സംഭാവനയും കുഞ്ഞിനെ രക്ഷിക്കാൻ സഹായകമാവും.കുഞ്ഞിനെ രക്ഷിക്കാൻ ലക്ഷ്മിയെ സഹായിക്കാം അവർക്കൊപ്പം ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X