ബാങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ഇനി റോബോട്ടുകളും!! ഇത് നമ്മുടെ സ്വന്തം ലക്ഷ്മി
ബാങ്കുകളില്‍ ഇനി നിങ്ങളെ സഹായിക്കാന്‍ റോബോട്ടുകളുടെ സേവനവും.രാജ്യത്തെ ആദ്യ ബാങ്കിംഗ് റോബോട്ടാണ് 'ലക്ഷ്മി'.
ചെന്നൈ: നോട്ടുകള്‍ മാറ്റിവാങ്ങാനും പണം നിക്ഷേപിക്കാനുമെല്ലാം പോയാല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം തിരക്കോട് തിരക്ക്.പക്ഷേ ഇനി മുതല്‍ ബാങ്കില്‍ എത്ര തിരക്കായാലും ബാങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ലക്ഷമിയുണ്ടാവും.
പേര് കേട്ടിട്ട് സുന്ദരിയായ പെണ്‍കുട്ടിയാണെന്ന് കരുതേണ്ട,ലക്ഷ്മി എന്നത് ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടാണ്.ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കാണ് രാജ്യത്തെ ആദ്യത്തെ ബാങ്കിംഗ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ്,ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍,പണമിടപാടുകളുടെ വിശദാംശങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ലക്ഷമിയോട് ചോദിച്ചാല്‍ മതി.എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി കൃത്യമായി ലഭിക്കും.
ആറു മാസത്തെ ഗവേഷണത്തിനൊടുവിലാണ് ലക്ഷ്മിയെ പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത്.എന്നാല്‍ അതീവരഹസ്യമായ വിവരങ്ങള്‍ ലക്ഷ്മി നിങ്ങളോട് നേരിട്ട് പറഞ്ഞുതരില്ല.ഗേള്‍ഫ്രണ്ടിനോടൊപ്പം വന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചാലും സന്ദര്‍ഭം തിരിച്ചറിഞ്ഞ് നിങ്ങളുടെ കുറഞ്ഞ ബാലന്‍സ് വിവരം പറഞ്ഞ് നാണംകെടുത്താതിരിക്കാനുള്ള ബുദ്ധിയും ലക്ഷ്മിക്കുണ്ടെന്ന് സിറ്റി യൂണിയന്‍ ബാങ്ക് സി ഇ ഒ എന്‍ കാമകോഡി പറഞ്ഞു.
തുടക്കത്തില്‍ ഇംഗ്ലീഷിലാണ് വിവരങ്ങള്‍ നല്‍കുന്നതെങ്കിലും ഉടന്‍ തന്നെ തമിഴിലും ലക്ഷ്മി സംസാരിച്ചു തുടങ്ങും.നവംബര്‍ 10 വ്യാഴായ്ച്ചയാണ് ചെന്നൈ ടി നഗര്‍ ബ്രാഞ്ചില്‍ ലക്ഷ്മിയെ അവതരിപ്പിക്കാനിരുന്നെതെങ്കിലും അപ്രതീക്ഷതമായി വന്ന നോട്ടു നിരോധനവും തുടര്‍ന്ന് ബാങ്കുകളിലുണ്ടായ തിരക്കും കാരണം നവംബര്‍ 14 തിങ്കളാഴ്ച മുതലേ ലക്ഷ്മിയുടെ സേവനം ലഭ്യമാകുകയുള്ളു.ആദ്യം ടി നഗര്‍ ബ്രാഞ്ചിലും തുടര്‍ന്ന് സിറ്റി ബാങ്കിന്റെ 25ഓളം മറ്റു ശാഖകളിലും ലക്ഷമിയുടെ സേവനം ലഭ്യമാകും.












Click it and Unblock the Notifications