കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിക്ക് പിന്നാലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലും ദുരൂഹത?

  • By Muralidharan
Google Oneindia Malayalam News

നേതാജി സുഭാഷ് ചന്ദ്രബോസിന് പിന്നാലെ, മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലും ദുരുഹൂത ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തി. സുഭാഷ് ചന്ദ്രബോസിന്റെ കാര്യത്തില്‍ ചെയ്തത് പോലെ ശാസ്ത്രിയുടെ മരണവുമായും ബന്ധപ്പെട്ട ഫയലുകള്‍ പരസ്യമാക്കണമെന്നാണ് ശാസ്ത്രിയുടെ കുടുംബാഗങ്ങള്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്താ ചാനലായ സി എന്‍ എന്‍ - ഐ ബി എന്നിനോട് സംസാരിക്കവേയാണ് ശാസ്ത്രിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അച്ഛന്റെ മരണം സ്വാഭാവികമല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. അച്ഛന്റെ മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവന്നപ്പോള്‍ നീലനിറമായിരുന്നു, മുഖത്ത് വെളുത്ത പാടുകള്‍ ഉണ്ടായിരുന്നു - അദ്ദേഹം പറഞ്ഞു.

അമ്മ അന്നേ പറഞ്ഞിരുന്നു

അമ്മ അന്നേ പറഞ്ഞിരുന്നു

അച്ഛന്റെ മൃതദേഹം കണ്ട നിമിഷം തന്നെ ഇതൊരു സ്വാഭാവിക മരണമല്ല എന്ന് അമ്മ പറഞ്ഞിരുന്നു എന്ന് അനില്‍ ശാസ്ത്രി പറഞ്ഞു. ഇതിലെന്തോ കളി നടന്നിട്ടുണ്ട് എന്നായിരുന്നു അമ്മ പറഞ്ഞത്.

രേഖകള്‍ പരസ്യമാക്കണം

രേഖകള്‍ പരസ്യമാക്കണം

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരസ്യമാക്കണമെന്ന് അനില്‍ ശാസ്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രി. ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ ശാസ്ത്രിയാണ് ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്തമായ മുദ്രാവാക്യം രാജ്യത്തിന് നല്‍കിയത്.

മരണം താഷ്‌കെന്റില്‍

മരണം താഷ്‌കെന്റില്‍

താഷ്‌കന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ശാസ്ത്രി മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. 1966 ജനുവരി 11 ന് മരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 61 വയസ്സായിരുന്നു.

നേതാജിയുടെ ഫയലുകള്‍

നേതാജിയുടെ ഫയലുകള്‍

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നു. നേതാജി 1964 വരെ ജീവിച്ചിരുന്നതായാണ് പരസ്യപ്പെടുത്തിയ രേഖകള്‍ അവകാശപ്പെടുന്നത്.

English summary
Former Prime Minister Lal Bahadur Shastri's family has demanded that all files related to his death should be made public.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X