കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരക്കുട്ടി എഎപിയില്‍

  • By Soorya Chandran
Google Oneindia Malayalam News
Adarsh Shastri

ദില്ലി: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരക്കുട്ടി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആപ്പിള്‍ കമ്പനിയിലെ കോടികള്‍ വാര്‍ഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രുിയുടെ പേരക്കുട്ടിയും കോണ്‍ഗ്രസ് നേതാവായ അനില്‍ ശാസ്ത്രിയുടെ മകനുമായ ആദര്‍ശ് ശാസ്ത്രിയാണ് എഎപിയില്‍ ചേര്‍ന്നത്. ഡിസംബര്‍ 27 നാണ് ആപ്പിളിലെ ആറക്ക ശമ്പളം ഉപേക്ഷിച്ച് ആദര്‍ഷ് ആം ആദ്മിയുടെ ഭാഗമായത്.

സത്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച വലിയൊരു തിരിച്ചടിയാണ് ആദര്‍ശിന്റെ ആം ആദ്മി പ്രവേശനം. ദില്ലിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് തറവാട്ടില്‍ നിന്ന് ഉയര്‍ന്ന നിലയിലുള്ള ഒരാള്‍ ആം ആദ്മി യിലേക്ക് പോകുമ്പോള്‍ അത് കോണ്‍ഗ്രസില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാണ്.

കുറച്ച് മാസങ്ങളായി താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ആകൃഷ്ടനാണ് എന്നാണ് ആദര്‍ശ് പറയുന്നത്. ഡിസംബര്‍ ആദ്യ വാരത്തില്‍ തന്നെ ജോലി രാജിവക്കുകയും ചെയ്തു. കോണ്‍ഗ്രസ്സുകാരനായ പിതാവിന്റെ അനുഗ്രഹത്തോടെയാണ് എഎപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി ഏല്‍പിക്കുന്ന എന്ത് ജോലി വേണമെങ്കിലും താന്‍ ചെയ്യാന്‍ തയ്യാറാണെന്ന് ആദര്‍ശ് പറയുന്നു. അതിപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണെങ്കില്‍ പോലും ആദര്‍ശ് തയ്യാറാണത്രെ.

English summary
Lal Bahadur Shastri's grandson Adarsh Shastri leaves job at Apple to join AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X