കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ചരിത്രം കുറിച്ച് ജെഡിയു: പ്രസിഡന്റ് സ്ഥാനത്തേക്ക് ലലൻ സിംഗ്, സാമുദായിക സമവാക്യം തിരുത്തിയെഴുതി പാർട്ടി.

Google Oneindia Malayalam News

പട്ന: ജനതാദൾ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ലലൻ സിംഗ്. ദില്ലിയിൽ ചേർന്ന ജെഡിയു ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് നിർണ്ണായക നേതൃമാറ്റം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നത്. കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ ആർസിപി സിംഗ് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഒരാൾക്ക് ഒരു പദവി അനുസരിച്ചാണ് അദ്ദേഹത്തിന്റെ നീക്കം.

കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടുകേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്ത്; നരേന്ദ്ര മോദിയെ ഞെട്ടിച്ച് 'ഗുഡ്‌ബൈ', ബിജെപി നേതാവ് രാഷ്ട്രീയം വിട്ടു

1


നേരത്തെ രാജ്യസഭാംഗമായ ആർസിപി സിംഗിനൊപ്പം തന്നെ ലോക്സഭാംഗം കൂടിയായ ലലൻ സിംഗിനെയും നിതീഷ് കുമാർ ശുപാർശ ചെയ്തിരുന്നു ആർസിപി സിംഗ് സ്ഥാനമൊഴിഞ്ഞതോടെ ലലൻ സിംഗിനെ തൽസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ലലൻ സിംഗിനെ തിരഞ്ഞെടുത്തത്.

2


കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്കിടെ ജെഡിയുവിന് കേന്ദ്രമന്ത്രി സ്ഥാനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ആർസിപി സിംഗിന് നറുക്ക് വീഴുന്നത്. നിതീഷ് കുമാറും ആർസിപി സിംഗും കുർമി സമുദായത്തിൽ നിന്നുള്ളവരായതിനാൽ കുർമി ഇതര സമുദായങ്ങളിൽ നിന്നുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാം എന്നൊരു പരിഗണനയും പാർട്ടിക്കുള്ളിലുണ്ടായിരുന്നു. ഇതോടെയാണ് ഭൂമിഹാർ സമുദായത്തിൽപ്പെടുന്ന ലലൻ സിംഗിന് അവസരം ലഭിക്കുന്നത്. സിംഗിനൊപ്പം ഉപേന്ദ്ര കുശ് വാഹയെയും പരിഗണിച്ചെങ്കിലും അവസാന നിമിഷം ലലൻ സിംഗിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

3

മൂന്ന് തവണ ജെഡിയുവിൽ നിന്ന് ലോക്സഭയിൽ നിന്നും ഒരു തവണ രാജ്യസഭയിൽ നിന്നും ലലൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാറിന്റെയും ജിതൻ റാം മാഞ്ചിയുടേയും മന്ത്രിസഭകളിലും ലലൻ സിംഗ് അംഗമായിരുന്നിട്ടുണ്ട്. നേരത്തെ ജെഡിയുവിന്റെ സംസ്ഥാന അധ്യക്ഷനായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.

4


ജെഡിയുവിനുള്ളിലെ തന്ത്രജ്ഞനായി കണക്കാക്കുന്ന ലലൻ സിംഗ് നേരത്തെ എൽജെപിയിൽ ചിരാഗ് പാസ്വാനെ ഒറ്റപ്പെടുത്തി പിളർപ്പുണ്ടാക്കുന്നതിന് വേണ്ടി അണിയറ നീക്കങ്ങൾ നടത്തിയതിന് പിന്നിൽ ലലൻ സിംഗിന് പങ്കുണ്ട്. നിതീഷ് കുമാറിന്റെ വിശ്വസ്തനും അനുയായിയുമാണ് ലലൻ സിംഗ്.

5

ജെഡിയുവിന്റെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സവർണ നേതാവിനെ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടോയെണ് സവർണ നേതാവിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നത്. എൻഡിഎ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴും ജെഡിയു സഖ്യത്തിൽ ഇടംപിടിച്ചിരുന്നുവെങ്കിലും സവർണർ സഖ്യ കക്ഷികളെപ്പോലെ പാർട്ടിയെ പിന്തുണച്ചില്ലെന്നാണ് പാർട്ടിക്കുള്ളിലുള്ളവർ കരുതുന്നത്.

6

2003 ഒക്ടോബർ 30ന് പാർട്ടി രൂപീകരിച്ച ശേഷം ജെഡിയുവിന് മൂന്ന് പ്രസിഡന്റുമാരാണ് ഉണ്ടായിരുന്നത്, ഇവരിൽ എല്ലാവരും ഒബിസി സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ആദ്യ ജെഡിയു പ്രസിഡന്റ് ശരദ് യാദവ് യാദവ് ഉന്നത സമുദായത്തിൽപ്പെട്ടയാളായിരുന്നു, നിതീഷ് കുമാറും ആർസിപി സിങ്ങും ബിഹാറിലെ കുർമി സമുദായത്തിൽ പെട്ടവരാണ്. 2013 ജൂൺ മുതൽ 2017 ഓഗസ്റ്റ് വരെ ജെഡിയു കേന്ദ്രത്തിലും സംസ്ഥാനത്തും എൻഡിഎയുടെ ഭാഗമായി തുടരുകയാണ്.

7


2005 ൽ ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആർജെഡി ഭരണം അവസാനിച്ചതിന് ശേഷം ബീഹാറിൽ ജെഡിയു മുഖ്യമന്ത്രിമാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. നിലവിൽ ബിഹാർ നിയമസഭയിൽ ജെഡിയുവിന് 16 ലോക്‌സഭാ എംപിമാരും 43 എംഎൽഎമാരുമുണ്ട്. മോദി മന്ത്രിസഭയിലെ ഏക മന്ത്രി ആർസിപി സിംഗ് മാത്രമാണ്.

Recommended Video

cmsvideo
District sessions court rejects bail petition filed by kiran kumar in kollam vismaya case
8


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ ബിഹാർ ലെജിസ്ലേറ്റീവ് കൌൺസിൽ അംഗമായി തിരഞ്ഞെടുത്തു. പിന്നീട് നിതീഷ് കുമാർ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയാക്കുകയും ചെയ്തിരുന്നു. നിലവിൽ മുംഗർ ലോക്സഭാ സീറ്റിൽ നിന്നുള്ള പ്രതിനിധിയാണ് ലലൻ സിംഗ്.

English summary
Lalan Singh Elected JDU National President after RCP Singh Steps Down from the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X