റെയ്ന, ജഡേജ, ബ്രാവോ; ചെന്നൈയുടെ ഒത്തുകളിക്കാരാണെന്ന് ലളിത് മോദി
ദില്ലി: ഐപിഎല്‍ ഒത്തുകളി വിവാദം അന്വേഷിച്ചതിനുശേഷം ഏറെക്കാമായി കേള്‍ക്കുന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്സിലെ ഒത്തുകളിക്കാരെക്കുറിച്ച്. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു വിവരം. കളിക്കാരുടെ പേരു വിവരങ്ങള്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല.
ഇപ്പോഴിതാ അവരുടെ പേരുകള്‍ പുറത്തുവന്നിരിക്കുന്നു. അതും ഐപിഎല്‍ കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിയില്‍ നിന്നും. ഫണ്ട് വിവാദത്തില്‍ ഇന്ത്യയില്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ ലണ്ടനില്‍ അഭയം നേടിയ മോദി അവിടെവെച്ചാണ് കളിക്കാരുടെ പേരുകള്‍ ട്വിറ്ററിലൂടെ പൂറത്തുവിട്ടത്. ശ്യാം സ്വാമി എന്നയാളുടെ ട്വിറ്ററിലെ മെയിലിന്റെ ലിങ്കും മോദി പങ്കുവെച്ചിട്ടുണ്ട്.

ശ്യാംസ്വാമിയുടെ മെയിലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡൈ്വയ്ന്‍ ബ്രാവോ എന്നിവര്‍ക്ക് വാതുവെപ്പുകാരുമായി പങ്കുണ്ടെന്ന് പറയുന്നു. ബാബാ ദിവാന് എന്നു പേരുള്ള ഒരു വാതുവെപ്പുകാരന് ഈ താരങ്ങള്‍ക്ക് പണം നല്‍കിയതായും സൂചിപ്പിക്കുന്നു. നേരത്തെ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് പുറത്തുവന്നിരുന്നത്.
മുതിര്‍ന്ന താരങ്ങളായതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ ഒരു നടപടിയും ബിസിസിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നുറപ്പാണ്. ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ ആജീവനാന്ത വിലക്കു നല്കിയ ബിസിസിഐയുടെ നടപടി ഇതോടെ ചോദ്യം ചെയ്യപ്പെടും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications