ബിജെപി മാത്രമല്ല; ലളിത് മോദിയുടെ അക്കൗണ്ടില്‍ രാഹുലും വദ്രയും... ഫോട്ടോയും ഉണ്ട്
ദില്ലി: ലളിത് മോദി തുടങ്ങിവച്ച വിവാദ കഥകളില്‍ കോണ്‍ഗ്രസിനും രക്ഷയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. മോദിയുടെ പുതിയ ട്വീറ്റില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയും ആണ് കുരുങ്ങിയിരിയ്ക്കുന്നത്.
രാഹുലും വദ്രയും തന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ടെന്നാണ് മോദിയുടെ വെളിപ്പെടുത്തല്‍. പതിവ് പോലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യവും മോദി ലോകത്തോട് വിളിച്ച് പറഞ്ഞിരിയ്ക്കുന്നത്.

തന്റെ ആതിഥ്യം സ്വീകരിച്ച കാര്യം രാഹുല്‍ ഗാന്ധിയ്‌ക്കോ റോബര്‍ട്ട് വദ്രയ്ക്ക് നിഷേധിയ്ക്കാനാകുമോ എന്നും ലളിത് മോദി ചോദിയ്ക്കുന്നുണ്ട്. തെളിവിനായി ഒരു ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.
In one eyes open in another closed - still u think photoshopped. That's not for me 🙏📰📺📻 pic.twitter.com/pBSt1nCfqd
— Lalit Kumar Modi (@LalitKModi) July 4, 2015 ഈ ട്വീറ്റ് പുറത്ത് വന്നതോടെ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കളും രംഗത്തിറങ്ങി. ലളിത് മോദിയെ അനധികൃതമായി സഹായിച്ചതിന്റെ പേരില്‍ സുഷമ സ്വരാജും വസുന്ധര രാജെ സിന്ധ്യയും രാജിവയ്ക്കണം എന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുമ്പോഴാണ് മോദിയുടെ പുതിയെ വെളിപ്പെടുത്തല്‍ വന്നിരിയ്ക്കുന്നത്.
എന്തായാലും ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ഉടന്‍ തന്നെ നിഷേധിച്ചു. രാഹുല്‍ ഗാന്ധിയോ ഗാന്ധി കുടുംബത്തിലെ മറ്റാരെങ്കിലുമോ ലളിത് മോദിയുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ലെന്നാണ് വിശദീകരണം. നേരത്തെ വരുണ്‍ ഗാന്ധി ലണ്ടനിലെ തന്റെ വസതിയില്‍ വച്ച് കണ്ടതായി ലളിത് മോദി പറഞ്ഞിരുന്നു.












Click it and Unblock the Notifications