കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമ സ്വരാജ് രാജിയ്ക്ക് തയ്യാര്‍, പക്ഷേ ആര്‍എസ്എസിന് വേണ്ട

Google Oneindia Malayalam News

ദില്ലി: ലളിത് മോദിയെ സഹായിച്ചു എന്ന ആരോപണത്തില്‍ സുഷമ സ്വരാജ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം ഇതിന് സമ്മതം മൂളിയില്ലത്രെ.

ലളിത് മോദി വിവാദം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിന് മുമ്പാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. ലളിത് മോദിയെ സുഷമ സ്വരാജ് സഹായിച്ചത് സംബന്ധിച്ച് ബ്രിട്ടീഷ് എംപിയുടെ ഇമെയില്‍ പുറത്ത് വിട്ട വാര്‍ത്താ ചാനല്‍ പ്രതികരണം ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സംഭവം എന്നാണ് റിപ്പോര്‍ട്ട്.

Sushma Swaraj

വിവാദം പൊട്ടിപ്പുറപ്പെടും മുമ്പ് തന്നെ സുഷമ സ്വരാജ് വിശദാംശങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാക്കളും ആര്‍എസ്എസ് നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് സുഷമ സ്വരാജ് രാജിസന്നദ്ധത അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജിയ്ക്ക് തയ്യാറാണെന്നും ആണത്രെ സുഷമ അറിയിച്ചത്. എന്നാല്‍ സുഷമ സ്വരാജ് നല്‍കിയ വിശദീകരണത്തില്‍ ആര്‍എസ്എസ് നേതൃത്വം തൃപ്തരായിരുന്നു. ഇതോടെ രാജി ആവശ്യമില്ലെന്ന് ആര്‍എസ്എസ് നേതൃത്വം നിര്‍ദ്ദേശിയ്ക്കുകയായിരുന്നത്രെ.

നിയമവിരുദ്ധമായി സുഷമ സ്വരാജ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. ഇതിന്റെ ഭാഗമായാണ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറും അടക്കമുള്ളവര്‍ സുഷമയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.

English summary
External Affairs Minister Sushma Swaraj offered to resign almost a week before the controversy broke out over her help to former IPL commissioner Lalit Modi in getting travel documents on "humanitarian ground", but her offer was rejected on the intervention of the RSS, informed sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X