കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാ സിമന്റ്‌സിലെ ധോണിയുടെ ശമ്പളമെത്ര?; രേഖകള്‍ പുറത്തുവിട്ട് ലളിത് മോദി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ത്യാ സിമെന്റിസിലുണ്ടായ ശമ്പളം സംബന്ധിക്കുന്ന രേഖകള്‍ മുന്‍ ഐപിഎല്‍ കമ്മീഷണറായിരുന്ന ലളിത് മോദി പുറത്തുവിട്ടു. ഇന്ത്യാ സിമെന്റ്‌സില്‍ ധോണിക്ക് നിയമനം നല്‍കിയത് സംബന്ധിച്ച രേഖകളാണ് പുറത്തുവിട്ടത്. കമ്പനിയുടെ വൈസ് പ്രസിഡന്റായാണ് ധോണിയെ നിയമിച്ചതെന്ന് മോദി ആരോപിക്കുന്നു.

2012 ജൂലൈ മാസം നല്‍കിയ നിയമന ഉത്തരവില്‍ മാസം 43,000 രൂപയാണ് ശമ്പള വാഗ്ദാനം. അലവന്‍സ് ആയി 21,970 രൂപയും, പ്രത്യേക ഇനത്തില്‍ 20,000 രൂപയും നല്‍കുമെന്ന് പറയുന്നു. എച്ച്ആര്‍എ 20,400, സ്‌പെഷല്‍ എച്ച്ആര്‍എ 8,400, സ്‌പെഷല്‍ അലവന്‍സ് 60,000 തുടങ്ങിയവ നിയമന ഉത്തരവില്‍ വ്യക്തമാക്കുന്നു.

ms-dhoni

ട്വിറ്ററില്‍ പുറത്തുവിട്ട നിയമന രേഖ ദുരൂഹതയുണ്ടാക്കുന്നതാണെന്നാണ് ലളിത് മോദി പറയുന്നത്. വര്‍ഷം 100 കോടിയിലധികം രൂപ സമ്പാദിക്കുന്ന താരമാണ് ധോണി. ധോണിക്ക് എന്തിനാണ് ഒരു സാധാരണ ജോലിക്കാരന്റെ രീതിയിലുള്ള ശമ്പളം. എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ ധോണിയുടെ നിയമനം ഏറെ ദുരൂഹമാണെന്നും ലളിത് മോദി പറയുന്നു.

കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതിന്റെ പേരില്‍ ഇന്ത്യയില്‍ കേസ് നേരിടുന്ന ലളിദ് മോദി ഇപ്പോള്‍ ലണ്ടനില്‍ അഭയം തേടിയിരിക്കുകയാണ്. കോടതികള്‍ പലതവണ സമന്‍സ് അയച്ചിട്ടും ഇന്ത്യയിലെത്താന്‍ മോദി തയ്യാറായിട്ടില്ല.

English summary
Lalit Modi shares MS Dhoni’s India Cements ‘appointment letter’, and salary details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X