ബ്രിട്ടീഷ് രാജകുടുംബത്തേയും ലളിത് മോദിയുടെ പറ്റിച്ചു
ലണ്ടന്‍: യാത്ര രേഖകള്‍ ശരിയാക്കുന്നതിനായി ലളിത് മോദി ബ്രിട്ടീഷ് രാജവംശകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ട്. ചാള്‍സ് രാജകുമാരന്‍, സഹോദരന്‍ ആന്‍ഡ്രൂ എന്നിവരുടെ പേരുകളാണ് ലളിത് മോദി ദുരുപയോഗം ചെയ്തത്്. വിവാദ വ്യവസായിയും ഐപിഎല്‍ മുന്‍ കമ്മീഷണറുമായ ലളിത് മോദിയുടെ വിദേശയാത്രയെ സംബന്ധിച്ച് ഇന്ത്യയില്‍ പുതിയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ബ്രിട്ടനില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ദ സണ്‍ടേ ടൈംസാണ് ലളിത് മോദി രാജകുടുംബത്തിന്റെ പേര് ദുരുപയോഗം ചെയ്ത കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗലിലേയ്ക്ക് പോവുന്നതിന് തൊട്ടുമുമ്പ് മോദി ആന്‍ഡ്രുവിനെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആന്‍ഡ്രുവുമായി ലളിത് മോദിയ്ക്ക് ദീര്‍ഘനാളത്തെ പരിചയം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മോദി വിവാദങ്ങളിലേയ്ക്ക് അകപ്പെടുന്നത്. പിന്നീട് അദ്ദേഹം ലണ്ടനിലേയ്ക്ക് താമസം മാറ്റി. ഇന്ത്യയില്‍ ജീവന് ഭീഷണിയുള്ളതിനാലാണ് ലണ്ടനില്‍ കഴിയുന്നതെന്നാണ് മോദിയുടെ വാദം.












Click it and Unblock the Notifications