കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ലാലുലിനെ തഴഞ്ഞേക്കും, നിതീഷിന് സാധ്യത

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറുന്നതായി സൂചന. ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡുമായി കൂട്ടുകൂടാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി ലാലുവിനെ തഴയുന്നത് എന്നാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കവും ലാലുവിന്റെ മേലുള്ള അഴിമതി ആരോപണങ്ങളുമാണ് രാഹുല്‍ ഗാന്ധിയുടെ മനസുമാറാന്‍ കാരണങ്ങളായി പറയപ്പെടുന്നത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെ കൂട്ടുപിടിക്കുന്നത് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ബാധ്യതയായേക്കുമെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോന്നലുണ്ട്. മികച്ച ഭരണകര്‍ത്താവും അഴിമതി വിരുദ്ധ - മതേതര മുഖമുള്ള നിതീഷ് കുമാറിന്റെ സഹകരണം കോണ്‍ഗ്രസിന് കൂടുതല്‍ ആശ്വാസമാകും എന്നും കോണ്‍ഗ്രസ് വിചാരിക്കുന്നുണ്ട്.

Rahul Gandhi

രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി ബി ജെ പിയുമായി കൂട്ടുകൂടിയതും കോണ്‍ഗ്രസിന് ലാലുവിനെ അനഭിമതനാക്കിയിട്ടുണ്ട്. സീറ്റ് ചര്‍ച്ചയില്‍ ലാലുവിന്റെ കടുംപിടുത്തമാണ് പാസ്വാനെ എതിര്‍പക്ഷത്തെത്തിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. ആകെയുള്ള നാല്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസിന് 11 സീറ്റ് തരാം എന്നാണ് ലാലുവിന്റെ വാഗ്ദാനം.

എന്നാല്‍ 11 സഖ്യകക്ഷികള്‍ അടങ്ങുന്ന മൂന്നാം മുന്നണിയുടെ മുന്‍ നിര നേതാക്കളില്‍ ഒരാളായ നിതീഷ് കുമാര്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം സ്വീകരിക്കുമോ എന്നുറപ്പില്ല. മാത്രമല്ല, സോണിയാ ഗാന്ധിക്കും നിതീഷ് കുമാറിനോട് അത്ര പ്രതിപത്തി പോര. നരേന്ദ്രമോദി വിഷയത്തില്‍ ബി ജെ പിയുമായി തെറ്റിയിരിക്കുകയാണ് നിതീഷ് കുമാര്‍.

English summary
RJD-Congress Bihar tie-up not yet final; sources say Rahul Gandhi eyeing Nitish Kumar's JDU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X