കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൈര്യമുണ്ടോ ബച്ചന്റെ വസതിയിൽ റെയ്ഡ് നടത്താൻ!!! മോദിയെ വെല്ലുവിളിച്ച് ലാലു!!

രാജ്യത്തിപ്പോൾ അപ്രഖ്യപിത അടിയന്തരാവസ്ഥയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്

  • By Ankitha
Google Oneindia Malayalam News

റാഞ്ചി: രാജ്യത്തിപ്പോൾ അപ്രഖ്യപിത അടിയന്തരാവസ്ഥയെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. പ്രധാനമനന്ത്രി നരേന്ദ്ര മോദിയും ദേശീയ അധൃക്ഷൻ അമിത്ഷായും കേന്ദ്ര അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കൻ ശ്രമിക്കുകയാണെന്നു ലാലു ആരോപിച്ചു.

പരിശീലനം നൽകിയിട്ടും എംപിമാർ തെറ്റിച്ചു!!! 16 വോട്ടുകൾ അസാധു!!! വിമർശിച്ച് അമിത് ഷാ!! പരിശീലനം നൽകിയിട്ടും എംപിമാർ തെറ്റിച്ചു!!! 16 വോട്ടുകൾ അസാധു!!! വിമർശിച്ച് അമിത് ഷാ!!

modi

മോദിക്കു ധൈര്യമുണ്ടെങ്കിൽ അദാനിയുടെയും രാജ്യത്തെ വമ്പൻ വ്യവസായികളുടെയും വസതികളിലും ഓഫിസുകളിലും റെയ്ഡു നടത്താനും ലാലു വെല്ലുവിളിക്കുന്നുണ്ട്.കാലിത്തീറ്റ കുംഭകോണക്കേസിൽ വിചാരണക്കു വേണ്ടി റാഞ്ചിയിലെച്ചിയപ്പോഴാണ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

 സമ്പന്നരുടെ വീടുകളിൽ റെയ്ഡ് നടത്താൻ ധൈര്യമുണ്ടോ

സമ്പന്നരുടെ വീടുകളിൽ റെയ്ഡ് നടത്താൻ ധൈര്യമുണ്ടോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ലാലു പ്രസാദ് യാദവ്. മോദി സർക്കാരിന് ധൈര്യമുണ്ടെങ്കിൽ അദാനിയുടേയും രാജ്യത്തെ പ്രമുഖ വ്യവസായികളുടെയും വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തു.

പനാമ പോപ്പർ ഇടപാട്

പനാമ പോപ്പർ ഇടപാട്

പനാമ പേപ്പർ ഇടപാടിൽ ഇടം പിടിച്ച് അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ 422 ഇന്ത്യക്കാരുടെ ഓഫീസുകളിലും വീടുകളിലും എന്തുകൊണ്ട് സർക്കാർ റെയ്ഡ് നടത്തുനില്ലെന്നു. ധൈര്യമുണ്ടെങ്കിൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്താൻ ലാലു വെല്ലുവിളിച്ചിട്ടുണ്ട്.

നീതീഷിന്റെ കൂറ്മാറ്റം

നീതീഷിന്റെ കൂറ്മാറ്റം

നിതീഷിന്റെ കൂറ് മാറ്റത്തിന് പിന്നിൽ മോദി- അമിത്ഷായുമാണ്. നിതീഷ് കുമാറിനെ കുറിച്ചുള്ള ചില രേഖകൾ മോദിയുടേയും ഷായുടേയും കൈയിലുണ്ടെന്നും ഈ രേഖകൾ കാട്ടിയാണ് നിതീഷിനെ ദേശീയ സഖ്യത്തിൽ നിന്നും ബിജെപി ക്യംപിലെത്തിച്ചതെന്ന് ലാലു പറഞ്ഞിരുന്നു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള കളി

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള കളി

മോദി സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്നത്. ബിജെപിക്കെതിരെ ശബ്ദം ഉന്നയിക്കുന്നവരെ അടിച്ചമർത്തുന്ന പ്രവണതയാണ് ബിജെപി സർക്കാരിൻരെ ഭാഗത്തു നിന്നുണ്ടാകുന്നത്. സർക്കാരിനതിരെ മാധ്യമ- പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ തിരിഞ്ഞാൽ അവർരെ അഴിമതി കേസിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയാണ് ചെയ്യുന്നത്.

ഏകാധിപത്യം

ഏകാധിപത്യം

ഇന്ത്യയിൽ മോദി നടത്തുന്നത് ഏകാതിപത്യമാണ്. അതിന്റെ ഭാഗമായാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നത്. മോദിയുടെ ഏകാധിപത്യത്തിന്റെ അവസാന ഉദാഹരണമാണ് ഗുജറാത്തിലെ എംഎൽഎമാരെ പാർപ്പിച്ചിരുന്ന വസതിയിൽ എൻഫോഴ്സ്മെന്റിനെ ഉപയോഗിച്ച് റെയ്ഡ് നടത്തിയത്

ബിജെപിക്കെതിരെ വിശാല സഖ്യം

ബിജെപിക്കെതിരെ വിശാല സഖ്യം

2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കയ്യിൽ നിന്ന് ഭരണം തിരിച്ചു പിടിക്കാനായി വിശാല സഖ്യം രൂപീകരിക്കുമെന്ന് ലാലു പറഞ്ഞു. ഇതിനായി അഗസ്റ്റ് 8 ന് പാട്നയിലെത്തുന്ന ജെഡിയു അധ്യക്ഷൻ ശരത് യാദവുമായി ചർച്ച നടത്തും. കൂടാതെ ജെഎംഎം ആക്ടിങ് പ്രസിഡന്റ് ഹേമന്ത് സോറൻ, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി എന്നിവരുമായി ലാലു രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.

English summary
Beleaguered RJD chief Lalu Prasad dared Prime Minister Narendra Modi and BJP president Amit Shah on Thursday to order raids on Bollywood stars, Amitabh Bachchan and Aishwarya Rai, and 422 other Indians named in Panama papers for alleged tax evasion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X