മത്സരിക്കാന്‍ ലാലുവിന്റെ മകള്‍ മിസയും
പട്ന: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് കഴിയില്ലെങ്കിലും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് കീഴടങ്ങാന്‍ തയ്യാറല്ല. തനിക്ക് പകരം മകള്‍ മിസ ഭാരതിയെ മത്സരരംഗത്തിറക്കിയാണ് ലാലു സ്വന്തം വീട്ടില്‍ ചുരുങ്ങിയത് രണ്ട് സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകും എന്ന് ഉറപ്പുവരുന്നത്.
ദേശീയ ദിനപ്പത്രമായ ഡി എന്‍ എയാണ് ലാലുവിന്റെ പ്ലാന്‍ ബിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭാര്യ റാബ്രി ദേവി ഛപ്രയില്‍ നിന്നും ലോക്സഭയിലേക്ക് ജനവിധി തേടുന്നുണ്ട്. ഇത് കൂടാതെയാണ് മകള്‍ മിസ ഭാരതിയെയും മത്സരരംഗത്തിറക്കാന്‍ ലാലു പദ്ധതിയിടുന്നത്.
ആര് ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ എം ബി ബി എസ്സുകാരി മകള്‍ മിസ ഭാരതിയെക്കുറിച്ച്.

മിസ ഭാരതി
കോടതി വിധിയെതുടര്‍ന്ന് തനിക്ക് മത്സരിക്കാന്‍ കഴിയില്ല എന്നുറപ്പായതോടെയാണ് മകള്‍ മിസ ഭാരതി എന്ന 38 കാരിയെ ലാലു പ്രസാദ് യാദവ് മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത്.

മിസ ഭാരതി എം ബി ബി എസ്
പഠിക്കാന്‍ അത്ര മിടുക്കിയൊന്നുമല്ലാതിരുന്ന മിസ ഭാരതി എങ്ങനെ എ ബി ബി എസായി എന്ന് മിസയുടെ അഡ്മിഷന് സമയത്ത് തന്നെ പലരും ചോദിച്ചിരുന്നു. പട്ന മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നാണ് ഡിസ്റ്റ്ിംഗ്ഷനോടെ മിസ ഗൈനക്കോളജി പഠനം പൂര്‍ത്തിയാക്കിയത്.

എന്താണീ മിസ
അടിയന്തിരാവസ്ഥക്കാലത്ത് ലാലു പ്രസാദ് യാദവ് ജയിലില്‍ പോയ സമയത്താണ് മിസ ജനിക്കുന്നത്. തന്നെ ജയിലിലാക്കിയ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ടിനെ ചുരുക്കിയാണേ്രത ലാലു മകള്‍ക്ക് മിസ എന്ന് പേരിട്ടത്.

വിവാഹവും കേമം
കംപ്യൂട്ടര്‍ എഞ്ചിനീയറായ ശൈലേഷ് കുമാറുമായി മിസയുടെ വിവാഹവും വാര്‍ത്താ പ്രാധാന്യം നേടി. കോടികള്‍ ചെലവിട്ട് നടത്തിയ ഈ വിവാഹ ധൂര്‍ത്ത് 1999 ലായിരുന്നു.

എം ബി ബി എസാണ് പക്ഷേ ഡോക്ടറല്ല
എം ബി ബി എസ് ഡിസ്റ്റിംഗ്ഷനില്‍ പാസായിട്ടും മിസ എന്ന് 38 കാരി ഡോക്ടറല്ല. പഠനം കഴിഞ്ഞയുടന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നതാണ് മെഡിക്കല്‍ രംഗത്തെ തന്റെ കരിയറിന് വിഘാതമായത് എന്നാണ് മിസ പറയുന്നത്.

താമസം ദില്ലിയില്‍
ഭര്‍ത്താവും മക്കളുമൊത്ത് ദില്ലിയില്‍ താമസിച്ചുവരികയാണ് മിസ ഇപ്പോള്‍. ഒമ്പതും 12 ഉം വയസ്സുള്ള രണ്ട് പെണ്മക്കളാണ് ഇവര്‍ക്ക്.

ലക്ഷ്യം പാടലീപുത്രം
പാടലീപുത്രയില്‍ നിന്നാകും മിസ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ റാബ്രി ദേവി ഛപ്രയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications