ലാലുവാണ് ഹീറോ: റാബ്റി ദേവി
പട്ന: ലാലുവാണ് ഹീറോ. എല്ലാക്കാലത്തും ലാലു തന്നെയായിരിക്കും ഹീറോ - പറയുന്നത് മറ്റാരുമല്ല, ലാലുവിന്റെ പത്നി റാബ്റി ദേവിയാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് അഞ്ചുകൊല്ലത്തേക്ക് ജയിലില്‍ ആയെങ്കിലും റാബ്റിയുടെ മനസില്‍ ലാലു പ്രസാദ് യാദവ് തന്നെയാണ് ഇപ്പോഴും ഹീറോ. രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയായി മാറുകയായിരുന്നു തന്റെ ഭര്‍ത്താവ് എന്ന ആക്ഷേപവും റാബ്റി ഉന്നയിക്കുന്നുണ്ട്.
ആര് ജെ ഡിയെ തുടര്‍ന്നും ലാലു പ്രസാദ് യാവ് തന്നെ നയിക്കും എന്നാണ് റാബ്റി പറയുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിനെ നയിക്കുന്നത് പോലെ താനും മകനും ചേര്‍ന്ന് ആര് ജെ ഡിയെ നയിക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാബ്റി പറയുന്നത്.
ലാലുവിന്റെ ജയില്‍വാസത്തിന് കാരണം നിതീഷ് കുമാറിന്റെ തന്ത്രങ്ങളാണ്. സംസ്ഥാനത്തെ പാവപ്പെട്ടവരെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ലാലുവിന്റെ തടവെന്ന് ആര് ജെ ഡി എം പിയായ കൃപാല്‍ യാദവ് ആരോപിക്കുന്നു.
ആര് ജെ ഡി പ്രവര്‍ത്തകര്‍ ഈ വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നും വെല്ലുവിളി നേരിടാന്‍ അണികള്‍ തയ്യാറാണ് എന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ലാലുവിന്റെ അസാന്നിധ്യത്തില്‍ മകനായ തേജസ്വി യാദവായിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര് ജെ ഡിയെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ അഞ്ചുവര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 25 ലക്ഷം രൂപ പിഴയും അടക്കണം. എം പി സ്ഥാനവും ലാലുവിന് ന്ഷ്ടമായി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications