കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ അഭാവത്തില്‍ മൂന്നാം മുന്നണി സാധ്യമാകില്ലെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ലെന്നും ലാലുവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രതീക്ഷ മൂന്നാം മുന്നണിയില്‍

പ്രതീക്ഷ മൂന്നാം മുന്നണിയില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നാം മുന്നണിയുടെ നേതാവാകുമോ എന്ന ചോദ്യത്തിനാണ് കോണ്‍ഗ്രസില്ലാതെ രാജ്യത്ത് മൂന്നാം മുന്നണി സാധ്യമാകില്ലെന്ന് ലാലു പ്രതികരിച്ചത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്നാണ് ഇക്കാര്യം തീരൂമാനിക്കേണ്ടത്. രാഹുല്‍ ആയിരിക്കുമോ മൂന്നാം മുന്നണിയെ നയിക്കുക എന്ന കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ലെന്നും ലാലു പ്രസാദ് യാദവ് പറയുന്നു. റാഞ്ചിയില്‍ നിന്ന് ദില്ലിയിലെ ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു ലാലുവിന്റെ പ്രതികരണം.

 ആഹ്വാനം പ്രതിപക്ഷ പാര്‍ട്ടികളോട്

ആഹ്വാനം പ്രതിപക്ഷ പാര്‍ട്ടികളോട്

ബിജെപിയ്ക്കെതിരെ അണിചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളെന്താണ് ബീഹാറിന് വേണ്ടി ചെയ്തതെന്ന് കാണാം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വേരറുത്തെന്നും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിക്കുന്നതെന്നും ലാലു പ്രസാദ് ചൂണ്ടിക്കാണിക്കുന്നത്.

 ബിജെപിയ്ക്കെതിരായി അണിനിരക്കണം

ബിജെപിയ്ക്കെതിരായി അണിനിരക്കണം


പലവിഭാഗങ്ങളായി തിരിഞ്ഞ പ്രതിപക്ഷത്തിന്റെ ആനുകൂല്യം കൊണ്ടാണ് ബിജെപി സ്വന്തമാക്കുന്നത്. ഏല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ബന്ധമായും ബിജെപിയ്ക്കെതിരായി അണിനിരക്കണം. ബീഹാറില്‍ സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കുന്ന ബിജെപിയുടെ നയങ്ങളെയും ലാലുപ്രസാദ് യാദവ് വിമര്‍ശിക്കുന്നു. രാജ്യത്ത് അച്ചാ ദിന്‍ കൊണ്ടുവരുമെന്നും തൊഴിലില്ലായ്മ പരിഹരിക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 ഉത്തര്‍പ്രദേശിലെ നീക്കത്തിന് കയ്യടി

ഉത്തര്‍പ്രദേശിലെ നീക്കത്തിന് കയ്യടി


ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് വാദി പാര്‍‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന് സഖ്യം രൂപീകരിക്കാനുള്ള നീക്കത്തെ പ്രശംസിച്ച് നേരത്തെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിര‌ഞ്ഞെടുപ്പിലാണ് ബിഎസ്ബി- എസ്പി സഖ്യം ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അ‍ഞ്ച് തവണ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ബിജെപിയ്ക്ക് നഷ്ടപ്പെട്ട ഒരു മണ്ഡലം. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമാണ് ബിജെപിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി തിരിച്ചുപിടിച്ചത്.

English summary
A day after West Bengal Chief Minister Mamata Banerjee held a closed-door meeting with Congress leader Sonia Gandhi, Rashtriya Janata Dal (RJD) chief Lalu Prasad today said that an alternative front could not be floated without involving the principal Opposition party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X