കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുപ്രസാദിന്‍റെ രാഷ്ട്രീയ അനന്തരാവകാശി ഇളയമകന്‍

  • By Meera Balan
Google Oneindia Malayalam News

പട്‌ന: രാഷ്ട്രീയത്തില്‍ തന്റെ അനന്തരാവകാശി ഇളയമകാനായ തേജസ്വി യാദവ് (23) ആണെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അടുത്ത ലോക് സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിളിച്ച് ചേര്‍ത്ത നേതാക്കളുടെ യോഗത്തിലാണ് ഇളയമകനാണ് തന്റെ രാഷ്ട്രീയ അനന്തരാവകാശി എന്ന തരത്തില്‍ ലാലും പ്രസാദ് യാദവ് പ്രസംഗിച്ചത്. ഇതേ വേദിയില്‍ ഇവര്‍ക്കൊപ്പം ലാലു പ്രസാദിന്റെ മൂത്ത മകനായ തേജ പ്രതാപും ഉണ്ടായിരുന്നു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ലാലുപ്രസാദിന്‍റെ ഭാര്യയുമായ റാബ്രി ദേവി യോഗത്തില്‍ പങ്കെടുത്താതിരുന്നതും ശ്രദ്ധിയ്ക്കപ്പെട്ടു.

RJD

മുതിര്‍ന്ന ആര്‍ജെഡി നേതാക്കള്‍ ഉള്‍പ്പെടയുള്ളവര്‍ക്ക് പ്രസംഗിയ്ക്കാന്‍ വെറും മൂന്ന് മിനുട്ട് മാത്രം അനുവദിച്ചപ്പോള്‍ തേജസ്വിയ്ക്ക് പ്രസംഗിയ്ക്കാന്‍ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു. 20 മിനിട്ട് നീണ്ട പ്രസംഗത്തിലുടനീളം ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനേയും അദ്ദേഹത്തിന്റെ ഭരണത്തെയും വിമര്‍ശിയ്ക്കുകയായിരുന്നു തേജസ്വി. ബീഹാറിലെ യുവാക്കള്‍ക്ക് കഷ്ടകാലമാണെന്നും സംസ്ഥാനത്ത് ഒരു സര്‍വകലാശാലയോ അല്ലെങ്കില്‍ ഒരു കൊളെജ് അധ്യാപകനെപ്പോലും നിയമിയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി.

യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ കൈയ്യടിയോടെയാണ് നിതീഷ് കുമാറിനെതിരായ പരാമര്‍ശങ്ങളെ വരവേറ്റത്. നിതീഷ് കുമാറിന്റെ ഭരണം കൊണ്ട് സംസ്ഥാനത്ത് ആകെ രണ്ട് മാറ്റങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് തേജസ്വി പറഞ്ഞു. ഒന്നാമത്തേതായി ഗ്രാമങ്ങളില്‍ പോലും മദ്യവില്‍പ്പന ശാലകള്‍ തുറന്നു. ഇനി രണ്ടാമത്തേതായി ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാവുകയും സര്‍ക്കാരിന്റെ അഴിമതിയ്ക്ക് കൂട്ട് നില്‍ക്കുകയും ചെയ്തു. തേജസ്വിയെ 2010 നിയമസഭാതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പരിപാടികളില്‍ പങ്കെടുപ്പിച്ചെങ്കിലും ഗുണം ചെയ്തില്ല.

English summary
RJD president Lalu Prasad on Wednesday virtually projected his younger son Tejaswi Yadav (23) as his political heir by allowing him to address an all-important meeting of the party's top leaders at the party office. The meeting was convened on Lalu's directive to chalk out strategies for the next Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X