കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയത്തില്‍ പിണങ്ങി ലാലു! ഉച്ചഭക്ഷണം ഒഴിവാക്കി മൗനവ്രതത്തില്‍!! വശംകെട്ട് അധികൃതര്‍

  • By
Google Oneindia Malayalam News

റാഞ്ചി: മോദി തരംഗത്തില്‍ ഇത്തവണകനത്ത തിരിച്ചടിയാണ് പ്രാദേശിക പാര്‍ട്ടികള്‍ അടക്കം നേടിയത്. ബിഹാറിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പരാജയത്തിന്‍റെ ആഘാതം സഹിക്കവയ്യാതെ ലാലു ഭക്ഷണം കഴിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ പിന്നാലെ ലാലു ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

 09-lalu-16-15028

ലാലു പ്രസാദിന്‍റെ ഭക്ഷണ രീതികള്‍ മാറി. പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും കഴിക്കുന്നുണ്ട്. എന്നാല്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല, തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ഇങ്ങനെ,ഡോക്ടറായ ഉമേഷ് പ്രസാദ് പറഞ്ഞു. ലാലു ഇന്‍സുലിന്‍ എടുക്കുന്നുണ്ടെന്നതിനാല്‍ ഭക്ഷണം ഒഴിവാക്കിയത് ഡോക്ടര്‍മാരെ കുഴക്കുകയാണ്. ഭക്ഷണം ഒഴിവാക്കിയെന്ന് മാത്രമല്ല സംസാരവും കുറഞ്ഞെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

<strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും</strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും

കാലിത്തീറ്റ കുംബകോണ കേസില്‍ 14 വര്‍ഷത്തെ തടവിലാണ് ലാലു. ബിഹാറിലെ 40 സീറ്റില്‍ ഒരിടത്ത് പോലും ജയിക്കാന്‍ ആര്‍ജെഡിക്ക് കഴിഞ്ഞിരുന്നില്ല. 2014 ല്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ പോലും ആര്‍ജെഡിക്ക് 4 സീറ്റുകള്‍ നേടാനായിരുന്നു.കോണ്‍ഗ്രസിന് മാത്രമാണ് ഇത്തവണ ഒരു സീറ്റില്‍ ജയിക്കാന്‍ ആയത്.

'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്'ആര്‍ത്തവക്കാര്, ചുംബനക്കാര് ഈ ഉഡായിപ്പ് നിര്‍ത്തിക്കോ, വിശ്വാസികള്‍ക്ക് തേക്കാനും അവകാശമുണ്ട്"

English summary
lalu prasad skips lunch in jail after election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X