കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

  • By Anwar Sadath
Google Oneindia Malayalam News

പട്‌ന: ഏറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുകയാണെന്ന കാര്യം അറിയിച്ചത്. ബിജെപിയെ തോളോടുതോള്‍ ചേര്‍ന്ന് നിന്ന് തോല്‍പ്പിക്കാനായാണ് ആര്‍ജെഡിയും ജെഡിയുവും സഖ്യത്തിലായത്. കോണ്‍ഗ്രസിനേയും ഒപ്പം കൂട്ടുന്ന കാര്യം ഇവര്‍ പരിഗണിച്ചുവരികയാണ്.

ബിഹാറില്‍ ബിജെപി ആധിപത്യം ഉറപ്പിക്കുമെന്നുറപ്പായതോടെയാണ് സഖ്യത്തെക്കുറിച്ച് ഇവര്‍ ആലോചന തുടങ്ങിയത്. എന്നാല്‍, സീറ്റു ചര്‍ച്ചയില്‍ സഖ്യ ചര്‍ച്ച വഴിമുട്ടിയതോടെ ഒന്നാകാനുള്ള സാധ്യതയും മങ്ങിയിരുന്നു. ഇരുവിഭാഗങ്ങളിലേയും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകളില്‍ സമവായം കണ്ടെത്തിയതോടെയാണ് സീറ്റ് വിഭജനത്തില്‍ തീരുമാനമെടുത്ത് വീണ്ടും സഖ്യത്തിന് തയ്യാറായത്.

lalu-prasad-yadav

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിച്ചാല്‍ ജെഡിയുവിന് ഭരണം നഷ്ടമാകുമെന്നുറപ്പാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി ഒപ്പം നില്‍ക്കുന്നതോടെ സഖ്യം ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.

കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടുന്നതോടെ സഖ്യം കൂടുതല്‍ ശക്തമാകുമെന്നാണ് ഇരുനേതാക്കളുടെയും പ്രതീക്ഷ. തുടര്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെയും പങ്കാളികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം ദില്ലിയില്‍വെച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

English summary
Lalu Prasad Yadav agrees to Nitish Kumar as CM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X