കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവും മുലായവും വീണ്ടും ഇണക്കുരുവികള്‍ ആയി

  • By Sruthi K M
Google Oneindia Malayalam News

ലക്‌നൗ: ബദ്ധ ശത്രുക്കള്‍ ആയ ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയും ആയ ലാലു പ്രസാദ് യാദവും എസ്പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആയ മുലായം സിംഗ് യാദവും വീണ്ടും കൈകോര്‍ത്തു. പക്ഷെ, ഇത്തവണ ഇതൊരു രാഷ്ട്രീയ ഒത്തു ചേരല്‍ അല്ലെന്നു മാത്രം. ഒരു ആഘോഷ വേളയില്‍ ആണ് ഇരുവരും കൈകോര്‍ത്തത്. രാഷ്ട്രീയ നേതാക്കന്‍മാരെ ചൊടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇരുവരില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

തേജ് പ്രദാപും, രാജ് ലക്ഷിയും തമ്മിലുള്ള വിവാഹ ഉറപ്പിക്കലില്‍ ആണ് ഇരുവരും വീണ്ടും ഇണക്കുരുവികള്‍ ആയത്. മുലായം സിംഗിന്റെ സഹോദരി പുത്രനും ആയുള്ള ലാലുവിന്റെ മകളുടെ വിവാഹം ആണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്‍പു ശത്രുക്കളായ ഇരുവരും പെട്ടെന്നൊരു രാഷ്ട്രീയ ഒത്തു ചേരല്‍ നടത്തിയത് ഇങ്ങനെ ഒരു ബന്ധം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു എന്നു അറിഞ്ഞില്ല. എന്തായാലും ഈ ബന്ധം രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് അത്ര രസിച്ചിട്ടുണ്ടാവില്ല.

mulayam-lalu

മുലായം സിംഗിന്റെ സഹോദരി പുത്രന്‍ ആണ് മണിപൂര്‍ എംപി ആയ തേജ് പ്രദാപ്. ലക്‌നൗവിലെ മുലായത്തിന്റെ വീട്ടില്‍ വെച്ചാണ് ചടങ്ങ് നടന്നത്. തേജസ്വീ യാദവ്, എം.പി പ്രേം ഗുപ്ത, ഉത്തര്‍പ്രദേശ് പ്രസിഡന്റ് അശോക് സിംഗ് തുടങ്ങിയവര്‍ക്കൊപ്പം ആണ് ലാലു മുലായത്തിന്റെ വീട്ടില്‍ എത്തിയത്.

മുലായത്തിന്റെ മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ആയ അഖിലേഷ് യാദവിനു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ യിരുന്നു അഖിലേഷ് യാദവ്. ഡിസംബര്‍ 16 ന് ദില്ലിയില്‍ വെച്ചാണ് വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ബിജെപിക്കെതിരെ മുലായവും ലാലുവും ഒന്നിച്ചത് രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു.

English summary
after political Lalu prasad yadav and Mulayam tie another knot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X