• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ കോണ്‍ഗ്രസിന് കരുത്തേകുന്ന ആര്‍ജെഡി; സ്ഥാപക നേതാവ് ലാലു പ്രസാദിനെക്കുറിച്ച് അറിയേണ്ടതെല്ലാം

cmsvideo
  യാദവ കരുത്തിലെ സടകൊഴിഞ്ഞ സിംഹം ലാലുപ്രസാദ് യാദവ്.

  ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്ന യാദവ കരുത്തിലെ മറ്റൊരു സടകൊഴിഞ്ഞ സിംഹമാണ് ആര്‍ജെഡി നേതാവായ ലാലുപ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് വന്ന ലാലുപ്രസാദ് മകന്‍ തേജസ്വി യാദവിന് പാര്‍ട്ടിയുടെ അധികാരം കൈമാറി കേസും കോടതിയും ജയിലുമായി കഴിഞ്ഞു വരികയാണിപ്പോള്‍.

  പിസി ജോര്‍ജ്ജിന്‍റെ ബിജെപി സഖ്യം അംഗീകരിക്കാനാവില്ല; ജനപക്ഷം പാര്‍ട്ടി വീണ്ടും പിളര്‍ന്നു

  1948 ല്‍‌ ജനിച്ച ലാലുപ്രസാദ് യാദവ് ജനതാ പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. എഴുപതുകളുടെ മധ്യത്തില്‍ ജയപ്രകാശ് നാരായണന്‍ നയിച്ച ബിഹാര്‍ മൂവ്മെന്‍റില്‍ ലാലുപ്രസാദ് യാദവ് നിറ സാന്നിധ്യമായിരുന്നു... ലാലുപ്രാസാദിനെക്കുറിച്ച് കൂടുതല്‍ അറിയാം..

  1977 ല്‍

  1977 ല്‍

  പട്നാ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ലാലു പ്രസാദ് 1977 ല്‍ തന്‍റെ ഇരുപത്തിഒമ്പതാം വയസ്സില്‍ ലോക്സഭയിലേക്ക് വിജയിച്ചുകൊണ്ട് ആദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയം സ്വന്തമാക്കി. ചപാര മണ്ഡലത്തില്‍ നിന്ന് വിജയിച്ച ലാലുപ്രസാദ് ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

  1980 ല്‍

  1980 ല്‍

  1980 ല്‍ ജനതാ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ലാലു രാജ് നാരായണനൊപ്പം നില നിന്നു. അതേ വര്‍ഷം അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് വിജയിച്ചു കയറിയ ലാലു പ്രസാദ് 1985 ലും വിജയം ആവര്‍ത്തിച്ചു. ഇക്കാലയളവില്‍ 1989 വരെ ബീഹാറിലെ പ്രതിപക്ഷനേതാവിന്‍റെ സ്ഥാനവും ലാലു വഹിച്ചു.

  1989 ല്‍

  1989 ല്‍

  1989 ല്‍ ലോക്സഭയിലേക്ക് വിജയിച്ചു കയറിയ ലാലുപ്രസാദ് യാദവ് യാദവര്‍, പിന്നോക്ക വിഭാഗങ്ങള്‍, മുസ്ലിങ്ങള്‍ എന്നിവര്‍ക്കിടയിലെ ജനപ്രിയനേതാവായി മാറി. 1989 ല്‍ ഭഗല്‍പൂര്‍ കലാപ സമയത്ത് ലാലു സ്വീകരിച്ച നിലപാട് മുസ്ലിങ്ങള്‍ക്കും യാദവര്‍ക്കുമിടയില്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി.

  1990 ല്‍

  1990 ല്‍

  1990 ല്‍ ബീഹാറില്‍ ജനതാ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ രാം സുന്ദര്‍ ദാസിനെ പ്രധാനമന്ത്രിയാക്കാനായിരുന്നു വിപി സിങ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കളേയും ഭൂരപക്ഷം എംഎല്‍എമാരെയും തന്‍റെ വശത്താക്കിയ ലാലുപ്രസാദ് യാദവ് 1990 ല്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

  മതേതരത്വ മുഖം

  മതേതരത്വ മുഖം

  രഥയാത്ര സംഘടിപ്പിച്ച എല്‍കെ അദ്വാനിയെ 1990 സെപ്റ്റംബര്‍ 23 ന് അറസ്റ്റ് ചെയതതിലൂടെ ലാലുപ്രസാദ് യാദവിന്‍റെ മതേതരത്വ മുഖം കൂടുതല്‍ പ്രകാശിക്കപ്പെട്ടു. 1995 ല്‍ ബിഹാറില്‍ ജനതാദള്‍ വീണ്ടും അധികാരം പിടിക്കുകയും ലാലു മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയും ചെയ്തു. ഈ ഭരണം തുടര്‍ന്നു കൊണ്ടിരിക്കേയാണ് ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജീവതത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കാലീത്തീറ്റ കുംഭകോണ കേസ് ഉയരുന്നത്.

  രാഷ്ട്രീയ ജനതാ ദള്‍

  രാഷ്ട്രീയ ജനതാ ദള്‍

  കേസില്‍ സിബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് 1997 ല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിയേണ്ടി വന്നു. ഭര്യ റാബറി ദേവിയെയായിരു പകരം മുഖ്യമന്ത്രിയായി ലാലു നിയോഗിച്ചത്. ഇത് ജനതാ ദളില്‍ ഭിന്നതക്ക് ഇടയാക്കുകയും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്തു. അങ്ങനെയാണ് രാഷ്ട്രീയ ജനതാ ദള്‍ എന്ന പാര്‍ട്ടി ലാലു സ്ഥാപിക്കുന്നത്.

  2004 വരെ

  2004 വരെ

  1998 ലെ പൊതുതിരഞ്ഞെടുപ്പില്‍ മാധേപുര സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് ജയിച്ച ലാലുപ്രസാദ് പക്ഷെ 1999 ല്‍ ശരത് യാദവിനോട് പരാജയപ്പെട്ടു. 2000 ത്തില്‍ ബീഹാറിലെ പ്രതിപക്ഷ നേതാവായ ലാലുപ്രസാദ് 2002 മുതല്‍ 2004 വരെ രാജ്യസഭാംഗവുമായി. ഇതിനിടയില്‍ 2002 ല്‍ ബീഹാര്‍ ഭരണം പിടിച്ച ആര്‍ജെഡി 2005 വരെ റബറി ദേവിയെ മുഖ്യമന്ത്രിയായി നിയോഗിച്ചു.

  2015 ല്‍

  2015 ല്‍

  പിന്നീട് ഇതുവരെ സംസ്ഥാനഭരണം ആര്‍‌ജെഡിക്ക് ലഭിച്ചിട്ടില്ല. 2015 ല്‍ മഹാസഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും ജെഡിയു നേതാവായ നീതീഷ് കുമാറായിരുന്നു മുഖ്യമന്ത്രിയായത്.

  രണ്ടാമത്തെ കക്ഷി‌

  രണ്ടാമത്തെ കക്ഷി‌

  2004 ല്‍ലോക്സഭയിലേക്ക് വിജയിച്ച ലാലുപ്രസാദ് യാദവ് ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ ഭാഗമായി മാറി കേന്ദ്രത്തില്‍ റെയില്‍വെ മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 21 സീറ്റുകളുമായി ആര്‍ജെഡിയായിരുന്നു അന്ന് യുപിഎയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി‌. പക്ഷെ 2009 ലെ തിരഞ്ഞെടുപ്പില്‍ അഞ്ചും 2014 ലെ തിരഞ്ഞെടുപ്പില്‍ നാലും സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡിക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

  കാലീത്തീറ്റ കുംഭകോണം

  കാലീത്തീറ്റ കുംഭകോണം

  കാലീത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ലാലുപ്രസാദ് യാദവിന് ഇനിയൊരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കാലിത്തീറ്റ കുംഭകോണവുമായി ആറു കേസുകളിലായി 950 കോടിയുടെ ആരോപണമാണ് ലാലുവിനെതിരായി ഉയര്‍ന്നിരിക്കുന്നത്.

  കോണ്‍ഗ്രസുമായി സഖ്യം

  കോണ്‍ഗ്രസുമായി സഖ്യം

  കേസും കോടതിയും ജയിലുമായി ലാലുവിന്‍റെ ദിനങ്ങള്‍ നീണ്ടതോടെ മകന്‍ തേജസ്വി യാദവ് ആര്‍ജെഡിയുടെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയെ ഇപ്പോള്‍ സജ്ജമാക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്ന ആര്‍ജെഡി വലിയ വിജയപ്രതീക്ഷയാണ് ബീഹാറില്‍ വെച്ചു പുലര്‍ത്തുന്നത്.

  ലോക്സഭ തിരഞ്ഞെടുപ്പ്; ബിഹാറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  lalu prasad yadav bihar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more