കാലിത്തീറ്റ കുംഭകോണം;ലാലുപ്രസാദ് കുറ്റക്കാരന്‍
റാഞ്ചി: ലാലു പ്രസാദ് യാദവ് ജ്യോതിഷത്തില്‍ വിശ്വസിച്ച് അന്പലങ്ങള്‍ കറിയിറങ്ങിയത് വെറുതെയായി. കാലിത്തീറ്റ കുംഭകോണത്തില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തി. കേസില്‍ ഉള്‍പ്പെട്ട മറ്റ് 45പേരും കുറ്റക്കാരാണന്ന് കോടതി കണ്ടെത്തി, ശിക്ഷ ഒക്ടോബര്‍ 3 വ്യാഴാഴ്ച വിധിയ്ക്കും.

കേസ് പുറത്ത് വന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പുറത്ത് വരുന്നത്. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിയ്ക്കുന്ന ജനപ്രതിനിധിയെ അയോഗ്യനാക്കണം. ഈ ഒരു സാഹചര്യത്തില്‍ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് കാത്തിരുന്ന് കാണാം.
എന്നാല്‍ വിധി വരുന്നതിന് മുന്നോടിയായി അവസാനപടിയെന്നോണം ലാലുപ്രസാദ് യാദവ് ഒട്ടേറെ ജ്യോത്സ്യന്‍മാരെ കാണുകയും അവര്‍ നിര്‍ദ്ദേശിച്ച അന്പലങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഷിര്‍ദിയിലെ സായിബാബ ക്ഷേത്രം ഉള്‍പ്പടെ ഇന്ത്യയിലെ പല പ്രമുഖ ക്ഷേത്രങ്ങളിലും ലാലുപ്രസാദ് സന്ദര്‍ശനം നടത്തി.
തങ്ങള്‍ക്ക് ദൈവത്തില്‍ കടുത്ത വിശ്വാസമുണ്ടെന്നും ലാലുപ്രയാദ് യാദവിനെ കോടതി ശിക്ഷിയ്ക്കില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുകയുണ്ടായി. ബീഹാര്‍ സംസ്ഥാന വിഭജനത്തിന് മുന്‍പ് ഇപ്പോള്‍ ഝാര്‍ഖണ്ഡിന്റെ ഭാഗമായ ചൈബാസ ട്രഷറിയില്‍ നിന്ന് കന്നുകാലികള്‍ക്ക് മരുന്ന് വാങ്ങാനും കാലിത്തീറ്റ വാങ്ങാനും എന്ന് പറഞ്ഞ് 37.7 കോടി രൂപ ലാലുപ്രസാദ് എഴുതിയെടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ നേത്യത്വത്തില്‍ ആണ് ഈ തുക എഴുതിയെടുത്തത്. അഴിമതി, ഗൂഢാലചന എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.












Click it and Unblock the Notifications