കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി
ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് വിധിച്ചിരിക്കുന്നത്. 33.67 കോടി രൂപയുടെ അഴിമതിക്കേസിലാണ് ആര്‍ജെഡിയുടെ തലമുതിര്‍ന്ന നേതാവിന് കുരുക്ക് വീണത്. കുഭകോണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കേസുകളില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ ലാലു ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മൂന്നാമത്തെ കേസിലേയും വിധി വന്നിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനെന്ന് സിബിഐ കോടതി കണ്ടെത്തി. 1992-94 കാലഘട്ടത്തില്‍ ചയിബസ ട്രഷറിയില്‍ നിന്നും 37.63 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. വ്യാജരേഖകള്‍ നല്‍കിയാണ് പണം പിന്‍വലിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 82.42 ലക്ഷം ഇതേതരത്തില്‍ പിന്‍വലിച്ച കേസില്‍ ശിക്ഷക്കപ്പെട്ട് ജയിലിലാണ് ലാലു നിലവിലുള്ളത്. മൂന്നരവര്‍ഷം തടവിനാണ് കോടതി വിധിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളില്‍ ലാലു പ്രസാദ് യാദവ് പ്രതിയാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications