കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണം: മൂന്നാം കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് സിബിഐ കോടതി

Google Oneindia Malayalam News

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് വിധിച്ചിരിക്കുന്നത്. 33.67 കോടി രൂപയുടെ അഴിമതിക്കേസിലാണ് ആര്‍ജെഡിയുടെ തലമുതിര്‍ന്ന നേതാവിന് കുരുക്ക് വീണത്. കുഭകോണവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കേസുകളില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ ലാലു ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മൂന്നാമത്തെ കേസിലേയും വിധി വന്നിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

lalu

ലാലുവിനൊപ്പം മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും കുറ്റക്കാരനെന്ന് സിബിഐ കോടതി കണ്ടെത്തി. 1992-94 കാലഘട്ടത്തില്‍ ചയിബസ ട്രഷറിയില്‍ നിന്നും 37.63 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്. വ്യാജരേഖകള്‍ നല്‍കിയാണ് പണം പിന്‍വലിച്ചത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 82.42 ലക്ഷം ഇതേതരത്തില്‍ പിന്‍വലിച്ച കേസില്‍ ശിക്ഷക്കപ്പെട്ട് ജയിലിലാണ് ലാലു നിലവിലുള്ളത്. മൂന്നരവര്‍ഷം തടവിനാണ് കോടതി വിധിച്ചത്. കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളില്‍ ലാലു പ്രസാദ് യാദവ് പ്രതിയാണ്.

English summary
Fodder scam: Lalu Prasad Yadav found guilty in third case, Jagannath Mishra also convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X