കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനായി ലാലുവിന്റെ നീക്കം, യുപിഎയില്‍ കിംഗ് മേക്കറാക്കും, കോണ്‍ഗ്രസിനൊപ്പം ഇവരും

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ ശക്തമാക്കാന്‍ ഇറങ്ങി യുപിഎ കക്ഷികള്‍. മമത ബാനര്‍ജി അനുനയിപ്പിച്ച് യുപിഎ അധ്യക്ഷ സ്ഥാനത്തേക്കും സഖ്യത്തിന്റെ നേതാവായി രാഹുലിനെയും കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ദില്ലിയില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന ലാലു പ്രസാദ് യാദവാണ് ഇതിന്റെ മുഖമായി വരുന്നത്. ഇതുവരെ കാണാത്ത രീതിയിലുള്ള ലാലുവിന്റെ ഇടപെടലുകള്‍ക്ക് പിന്നാലെയാണ് രാഹുലിന് പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചതും.

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

1

1

പ്രതിപക്ഷ കക്ഷികളുടെ വിശ്വാസം നേടിയെടുക്കുക എന്ന നിര്‍ണായക ദൗത്യം രാഹുല്‍ ഏറ്റെടുത്ത് വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം അണിനിരന്നത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്നതാണ്. ഇനി പഴയ യുപിഎ കക്ഷികളെ ഒപ്പം നിര്‍ത്തുകയാണ് ലക്ഷ്യം. ഡിഎംകെയും ആര്‍ജെഡിയുമാണ് കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുന്നത്. ബാക്കിയുള്ളവരുടെ വിശ്വാസമാണ് ഇനി രാഹുലിന് ആവശ്യം. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഓരോ സഖ്യകക്ഷി എന്നതാണ് കോണ്‍ഗ്രസ് നയം.

2

കോണ്‍ഗ്രസിന്റെ നയപരിപാടിയാണ് രാഹുലിന്റെ പ്ലാനില്‍ അടുത്തതായി ഉള്ളത്. പെഗാസസ് സ്ഥിരിമായി ഉന്നയിക്കാനാവില്ല. കാരണം അത് 2019ല്‍ രാഹുല്‍ ഉയര്‍ത്തിയ റാഫേല്‍ അഴിമതിക്ക് തുല്യമാണ്. ജനങ്ങള്‍ ഇതൊന്നും കാര്യമായിട്ട് എടുക്കുന്നില്ല. അതുകൊണ്ട് ഇത് വിടാന്‍ കോണ്‍ഗ്രസ് തയ്യാറാവും. ശശി തരൂര്‍ ഈ വിഷയം കൊണ്ട് ജനങ്ങളുടെ പിന്തുണ നേടാനാവില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. റാഫേല്‍ പോലെ ഇതില്‍ കടിച്ച് തൂങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അമിത് ഷാ വിശദീകരിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു.

3

മോദി സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് അവര്‍ക്ക് നഷ്ടമായ കാര്യങ്ങള്‍ ഓഫര്‍ ചെയ്യുന്ന ഫോര്‍മുലയാണ് രാഹുല്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഉദാഹരണം കര്‍ഷകര്‍ ദുരിതമെന്ന് പറയുന്ന കാര്‍ഷിക ബില്‍ പിന്‍വലിക്കുമെന്ന് വരാനിരിക്കുന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലുണ്ടാവും. രാഹുലിന്റെ സംസ്ഥാന പ്രചാരണങ്ങളെല്ലാം കാര്‍ഷിക ബില്ലിനെ കേന്ദ്രീകരിച്ചായിരിക്കും. 2018ലെ കാര്‍ഷിക വായ്പാ നയം പോലെ ഇതും വഴിത്തിരിവാകുമെന്ന് രാഹുല്‍ വിശ്വസിക്കുന്നുണ്ട്.

4

4

രാഹുലിന് വേണ്ടിയുള്ള നീക്കം ദില്ലിയില്‍ നിന്നാണ് നടക്കുന്നത്. ലാലു പ്രസാദ് യാദവ് ബീഹാര്‍ വിടാതെ ദില്ലിയില്‍ തുടരുന്നതും ഈ തന്ത്രം മുന്നില്‍ കണ്ടാണ്. യുപിഎയില്‍ കിംഗ് മേക്കറാവാവാനാണ് ലാലു നീക്കം നടത്തുന്നത്. ദില്ലിയില്‍ പ്രതിപക്ഷ ഐക്യത്തിനായി അദ്ദേഹം പലരെയും നേരിട്ട് വിളിക്കുന്നുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരത് വപാര്‍, എസ്പി നേതാവ് രാംഗോപാല്‍ യാദവ് എന്നിവര്‍ നേരത്തെ ലാലുവിനെ വന്ന് കണ്ടിരുന്നു. ഇതിലെല്ലാം തേജസ്വിയുടെ അണിയറ നീക്കങ്ങളുമുണ്ട്.

5

200 സീറ്റിലധികം കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്നത് ബിജെപിയുമായിട്ടാണ്. അതുകൊണ്ട് കോണ്‍ഗ്രസിനെ വിട്ടൊരു കളിയില്ലെന്ന് തേജസ്വി പ്രഖ്യാപിച്ചിരുന്നു. മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്. പകരം ഈ നേതാക്കളെ എല്ലാം കോണ്‍ഗ്രസില്‍ കീഴില്‍ അണിനിരത്തുകയാണ് ലാലുവിന്റെ ലക്ഷ്യം. മായാവതി മുതല്‍ അഖിലേഷ് വരെയുള്ള നേതാക്കള്‍ ലാലു പറഞ്ഞാല്‍ തള്ളില്ല. ്അതേസമയം ഓംപ്രകാശ് ചൗത്താലയുടെ സഖ്യത്തില്‍ അടക്കം ഈ കക്ഷികള്‍ ചേരില്ല.

6

200 സീറ്റിലധികം കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്നത് ബിജെപിയുമായിട്ടാണ്. അതുകൊണ്ട് കോണ്‍ഗ്രസിനെ വിട്ടൊരു കളിയില്ലെന്ന് തേജസ്വി പ്രഖ്യാപിച്ചിരുന്നു. മൂന്നാം മുന്നണിയുണ്ടാക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്. പകരം ഈ നേതാക്കളെ എല്ലാം കോണ്‍ഗ്രസില്‍ കീഴില്‍ അണിനിരത്തുകയാണ് ലാലുവിന്റെ ലക്ഷ്യം. മായാവതി മുതല്‍ അഖിലേഷ് വരെയുള്ള നേതാക്കള്‍ ലാലു പറഞ്ഞാല്‍ തള്ളില്ല. ്അതേസമയം ഓംപ്രകാശ് ചൗത്താലയുടെ സഖ്യത്തില്‍ അടക്കം ഈ കക്ഷികള്‍ ചേരില്ല. 6

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തിനാണ് ലാലു പരിഹാരം കാണുക. തര്‍ക്ക വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ലാലു തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബീഹാറിലെ തിരഞ്ഞെടുപ്പിന് ഇനി നാല് വര്‍ഷത്തില്‍ അധികം സമയമുണ്ട്. അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കാന്‍ ലാലുവിന് സാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അത് തുടരും. പവാറും മമതയും കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്. പക്ഷേ അതിന് ചില ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ
 7

മമത യുപിഎ അധ്യക്ഷ സ്ഥാനത്തിനാണ് ലക്ഷ്യമിടുന്നത്. വലിയൊരു സഖ്യത്തെ നയിക്കുന്ന റോളിലേക്ക് മമത വരുന്നത് അവരെ ബംഗാളില്‍ കൂടി സ്വീകാര്യയാക്കും. ശരത് പവാര്‍ ലക്ഷ്യമിടുന്നത് രാഷ്ട്രപതി സ്ഥാനമാണ്. ഇത് രണ്ടും കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ സഖ്യമാവാമെന്ന നിലപാട് ഇവര്‍ എടുത്തേക്കും. അതേസമയം കോണ്‍ഗ്രസ് യാതൊരു നിബന്ധനയും ഒരുപാര്‍ട്ടിയോടും വെച്ചിട്ടില്ല. രാഹുലായിരിക്കും സഖ്യത്തെ നിയന്ത്രിക്കുകയെന്ന് വ്യക്തമാണ്. അതിനനുസരിച്ചാണ് രാഹുല്‍ കാര്യങ്ങളൊക്കെ നീക്കിയത്.

8

കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് പാര്‍ലമെന്റില്‍ അവരുമായി രാഹുല്‍ സംസാരിച്ചിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സംയുക്ത പ്രതിഷേധം ചര്‍ച്ച ചെയ്യാനായിരുന്നു ഈ നീക്കം. രാഹുലിനെ തന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് 14 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ഇടതുപാര്‍ട്ടികളും ബിഎസ്പിയും വരെ ഇക്കൂട്ടിലുണ്ടായിരുന്നു. ഈ നീക്കത്തോടെയാണ് പ്രതിപക്ഷ സഖ്യമെന്ന മോഹം കോണ്‍ഗ്രസില്‍ ശക്തമായത്. ഇതുമായി മുന്നോട്ട് പോകാനാണ് രാഹുലിന്റെയും ശ്രമം.

9

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്ന യുപിഎ തകര്‍ന്ന് പോവുന്നത് രാഹുലിന് താല്‍പര്യമില്ലാത്ത കാര്യമാണ്. യുപിഎ ഉണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിനും സഖ്യത്തില്‍ ആധിപത്യമുണ്ടാവൂ. ഇത് മൂന്നാം മുന്നണി പോലൊരു സഖ്യം വന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കില്ല. അതുകൊണ്ടാണ് മറ്റ് സഖ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് താല്‍പര്യം കാണിക്കാതിരിക്കുന്നത്. ലാലു പ്രസാദ് യാദവിനും യുപിഎയില്‍ അല്ലാതെ വലിയ പ്രാധാന്യം കിട്ടാന്‍ സാധ്യതയില്ല. തേജസ്വിക്ക് നേട്ടമുണ്ടാകാനും യുപിഎയിലൂടെ സാധിക്കും. അതാണ് രാഹുലിനെ ഇത്ര കണ്ട് ആര്‍ജെഡി പിന്തുണയ്ക്കാന്‍ കാരണം.

English summary
കോണ്‍ഗ്രസ്, മമത ബാനര്‍ജി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X