കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹിയില്‍ നിര്‍ണായക നീക്കം; 5 വര്‍ഷത്തിന് ശേഷം സുപ്രധാന കൂടിക്കാഴ്ച, നിതീഷ്, ലാലു, സോണിയ

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് എന്നിവര്‍ ഒരുമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ഐഎന്‍എല്‍ഡി നേതാവ് ഒപി ചൗത്താല സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ബിഹാറിലെ രണ്ടു നേതാക്കളും ഡല്‍ഹിയിലെത്തുന്നത്.

ഈ വേളയില്‍ സോണിയയുമായി ചര്‍ച്ച നടത്തും. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സാഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് നേരത്തെ ലാലു പ്രസാദ് പ്രഖ്യാപിച്ചിരുന്നു...

1

നിതീഷ് കുമാര്‍ ഇതുവരെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. അടുത്തിടെയാണ് അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത്. ശേഷം ബിജെപിക്കെതിരെ ദേശീയ തലത്തില്‍ നീക്കങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തിയ വേളയില്‍ പ്രതിപക്ഷ നേതാക്കളെ അദ്ദേഹം കണ്ടിരുന്നു. ഇപ്പോള്‍ ലാലുപ്രസാദിനൊപ്പം സോണിയ ഗാന്ധിയെ കാണുകയാണ്.

6000 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തി... ചൈന സ്തംഭിച്ചുവെന്ന് റിപ്പോര്‍ട്ട്6000 വിമാനങ്ങള്‍ റദ്ദാക്കി; ട്രെയിന്‍ സര്‍വീസ് നിര്‍ത്തി... ചൈന സ്തംഭിച്ചുവെന്ന് റിപ്പോര്‍ട്ട്

2

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഒരുമിച്ച് സോണിയ ഗാന്ധിയെ കാണുന്നത് അഞ്ച് വര്‍ഷത്തിന് ശേഷമാണ്. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന നേതാക്കളാണ് ലാലുവും നിതീഷും. കാലിത്തീറ്റ കുംഭകോണ കേസില്‍ പിന്നീട് ജയിലിലായ ലാലു ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കെതിരെ കരുനീക്കം തുടങ്ങി. 2024ല്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

3

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് ലാലു പ്രസാദ് അറിയിച്ചു. ഭാരത് ജോഡോ യാത്ര കഴിഞ്ഞാലാകും ഈ കൂടിക്കാഴ്ച. കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ വന്ന വേളയില്‍ നിതീഷ് കുമാര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്നത്തെ വരവ്. എസ്പി, സിപിഎം, എഎപി നേതാക്കളെയും നേരത്തെ നിതീഷ് കണ്ടിരുന്നു.

4

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ബിഹാര്‍ സന്ദര്‍ശിക്കുകയും നിതീഷ്, ലാലു എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചന്ദ്രശേഖര റാവു കോണ്‍ഗ്രസുമായി യോജിച്ചുപോകാന്‍ മടിയുള്ള വ്യക്തിയാണ്. അതേസമയം, ലാലുവിനെയും നിതീഷിനെയും അദ്ദേഹത്തിന് ഇഷ്ടവുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ചന്ദ്രശേഖറ റാവുവിനമിടയില്‍ പാലമാകാന്‍ ഇരു നേതാക്കളും ശ്രമിക്കും.

5

നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ജെഡിയു നേതാക്കള്‍ ഈ വാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മറ്റു നേതാക്കളുടെയും പിന്തുണ ലഭിച്ചാല്‍ നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

സമാധാനമില്ല, ബാങ്കുകാരും ദാരിദ്ര്യം പറഞ്ഞ് വരുന്നവരും ഒരുവശത്ത്; തുറന്ന് പറഞ്ഞ് അനൂപിന്റെ ഭാര്യസമാധാനമില്ല, ബാങ്കുകാരും ദാരിദ്ര്യം പറഞ്ഞ് വരുന്നവരും ഒരുവശത്ത്; തുറന്ന് പറഞ്ഞ് അനൂപിന്റെ ഭാര്യ

6

എന്‍സിപി നേതാവ് ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു തുടങ്ങിയവരും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ചര്‍ച്ചയിലുള്ളവരാണ്. പ്രതിപക്ഷത്തിനിടയില്‍ ഐക്യമുണ്ടായാല്‍ മാത്രമേ ബിജെപിക്ക് വെല്ലുവിളിയാകൂ. നിലവില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രതിപക്ഷ ചേരിയില്‍. ഇതില്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷിന്റെയും ലാലുവിന്റെയും നീക്കം.

English summary
Lalu Prasad Yadav, Nitish Kumar to meet Sonia Gandhi Today For Opposition Unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X