കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു എന്‍ഡിഎ സര്‍ക്കാരിനെ മറിച്ചിടും, തന്നെ വിളിച്ചു, വെളിപ്പെടുത്തി മാഞ്ചി, ഓഫര്‍ മന്ത്രിസ്ഥാനം!!

Google Oneindia Malayalam News

പട്‌ന: ലാലു പ്രസാദ് യാദവ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ മറിച്ചിടാന്‍ രഹസ്യ നീക്കം നടത്തുന്നുണട്െന്ന് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. തന്നെയും ജയിലില്‍ നിന്ന് ലാലു വിളിച്ചിരുന്നു. കൂറുമാറാനാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം തനിക്കൊരു ഫോണ്‍ കോള്‍ വന്നിരുന്നു. അപ്പുറത്ത് നിന്ന് വിളിച്ചയാള്‍ പറഞ്ഞത് തന്നോട് ലാലുവിന് സംസാരിക്കണമെന്നായിരുന്നു. എന്നാല്‍ ഞാന്‍ അത്തരമൊരു കോളിന് തയ്യാറായില്ലെന്നും മാഞ്ചി പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയോടെയായിരുന്നു കോള്‍ വന്നത്. ഏകദേശം പതിനൊന്ന് മണിയായി കാണും. സുശീല്‍ കുമാര്‍ മോദിയും ലലന്‍ പാസ്വാനും ലാലുവിനെതിരെ പറഞ്ഞ കാര്യങ്ങള്‍ 200 ശതമാനം ശരിയാണെന്നും മാഞ്ചി വെളിപ്പെടുത്തി.

1

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ലാലു പ്രസാദ് യാദവ് തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരെ വിളിച്ചിരുന്നു. അവര്‍ക്ക് മന്ത്രിസ്ഥാനമാണ് കൂറുമാറിയാല്‍ നല്‍കാമെന്ന് ലാലു ഏറ്റിരിക്കുന്നത്. റാഞ്ചിയിലെ ജയിലില്‍ ഇരുന്ന് രാഷ്ട്രീയം കളിക്കുകയാണ് ലാലു. മോശം കാര്യമാണ് ഇത്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു അന്വേഷണം വേണം. ലാലു എന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരെ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അതിനായി മോഹന വാഗ്ദാനങ്ങളും നല്‍കുന്നു. ഇത് തീര്‍ച്ചയായും തടയേണ്ടതാണെന്നും മാഞ്ചി പറഞ്ഞു. അതേസമയം ബിജെപി ലാലുവിനെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

നേരത്തെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി എന്‍ഡിഎ എംല്‍എമാരെ കൂറുമാറ്റാന്‍ ലാലു ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ലാലു ബിജെപി നേതാവുമായി സംസാരിക്കുന്നതിന്റെ വീഡിയോയും മോദി പുറത്തുവിട്ടു. ബീഹാര്‍ നിയമസഭയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ആ എംഎല്‍എയെ മന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ വിട്ടുനിന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ആര്‍ജെഡിക്കുണ്ട്. ബിജെപി നേതാവ് ലലന്‍ യാദവുമായുള്ള സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം സിബിഐ അന്വേഷണം ഈ വിഷയത്തില്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിന്റെ പേരും പറഞ്ഞ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ലാലു ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെടുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അധികാരത്തിലെത്താമെന്ന് ലാലു ഇയാളോട് പറയുന്നുണ്ട്. അതേസമയം ഈ ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ജയിലറോട് നിയമ ലംഘനം ഉണ്ടായെങ്കില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗം, പുറത്തുനിന്നുള്ള ഇടപെടല്‍ എന്നിവ പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
lalu prasad yadav offer me ministerial birth claims jithan ram manji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X