ലാലുപ്രസാദ് യാദവ് വീണ്ടും 'വിവാഹിതനായി'
പട്ന: അറുപത്തിയാറാം വയസ്സില്‍ പാര്‍ട്ടിയൊരുക്കിയ യോഗത്തില്‍ ഇളയ പുത്രനെ സാക്ഷി നിര്‍ത്തി ആര് ജെ ഡി ദേശീയ പ്രസഡന്റ് ലാലു പ്രസാദ് യാദവ് ഭാര്യ റാബ്രദി ദേവിയുടെ കഴുത്തില്‍ 'വരണമാല്യം' ചാര്‍ത്തി. മുന്‍ മുഖ്യമന്ത്രിയും ഒമ്പത് മക്കളുടെ അമ്മയുമായ റാബ്രി ദേവിയും വരനായ ലാലുവിനെയും വരണമാല്യം അണിയിച്ചു സ്വീകരിച്ചു.
തന്റെ മണ്ഡലമായ സരണ്‍ കൈമാറുന്നതിന് വേണ്ടിയായിരുന്നു ഈ ചടങ്ങുകള്‍. കാലിത്തീറ്റ കുംഭകോണം കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലാലുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് തന്റെ പതിവ് മണ്ഡലമായ സരണ്‍ ഭാര്യയെ ഏല്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നപ്പോഴു പകരക്കാരിയായി റാബ്രിയെ തന്നെയാണ് അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നത്.

ഞായറാഴ്ച സരണിലെ ചപ്രയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ വച്ചായിരുന്നു പുനര്വിവാഹച്ചടങ്ങുകള്. ഇരുവരും പരസ്പരം വരണമാല്യം ചാര്‍ത്തി. എഴുപതുകളുടെ തുടക്കത്തിലാണ് ഞാനും റാബ്രിയയും വിവാഹിതരായത്. വളരെ ചെറുപ്പം. അന്ന് വരണമാല്യം ചാര്‍ത്തുന്ന ചടങ്ങ് ബീഹാറിയെ യാദവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അത് മാറി. മാലയിട്ടാണ് എല്ലാവരും വിവാഹിതരാകുന്നത്. അതുകൊണ്ടാണ് നാലു പതിറ്റാണ്ടിനു ശേഷം ഇങ്ങനെയൊരു വരണമാല്യം ചാര്‍ത്തല്‍ ചടങ്ങെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു.
എന്നെ വരണമാല്യം അണിയിച്ചതിലൂടെ എന്റെ സ്വന്തം ലോക്സഭാ മണ്ഡലമായ സരണ്‍ റാബ്രിയയ്ക്കും സ്വന്തമായെന്ന് ലാലു പറഞ്ഞു. ഇളയ മകന് തേജാപ്രതാപും പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications