കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ എവിടേയും പോകേണ്ട.... രാജിവെച്ച നേതാവിന്റെ രാജി സ്വീകരിക്കാതെ ലാലു, എല്ലാം ചര്‍ച്ച ചെയ്യാം!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിംഗിന്റെ രാജി സ്വീകരിക്കാതെ ലാലു പ്രസാദ് യാദവ്. 32 വര്‍ഷം ലാലുവിന്റെ ഏറ്റവും അടുപ്പക്കാരനായി നിന്ന നേതാവായിരുന്നു രഘുവംശ്. ആര്‍ജെഡിക്ക് അദ്ദേഹത്തിന്റെ രാജി വലിയ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ലാലുവിന്റെ അടുപ്പക്കാരന്‍ തന്നെ പാര്‍ട്ടി വിടുന്നത് വലിയ ക്ഷീണമാകും. നിങ്ങള്‍ എവിടെയും പോകാന്‍ പോകുന്നില്ലെന്ന് ലാലു രഘുവംശിനെ അറിയിച്ചു. ആശുപത്രി വിട്ടാല്‍ ഉടന്‍ രഘുവംശുമായി സംസാരിക്കുമെന്ന് ലാലു ഉറപ്പ് നല്‍കി.

1

ആര്‍ജെഡിയുടെ ദേശീയ വൈസ് പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്നു രഘുവംശ് പ്രസാദ് സിംഗ്. ഒരു വരി കത്തെഴുതിയ ശേഷമാണ് അദ്ദേഹം രാജി വെച്ചത്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ് അദ്ദേഹം. എയിംസിലെ ചികിത്സയില്‍ ഇരുന്നാണ് അദ്ദേഹം കത്തെഴുതിയത്. ജനനായക് കര്‍പൂരി താക്കൂറിന്റെ മരണശേഷം നിങ്ങള്‍ക്ക് പിന്നില്‍ 32 വര്‍ഷം ഞാന്‍ ഉറച്ച് നിന്നു. എന്നാല്‍ ഇപ്പോള്‍ അത് സാധിക്കില്ലെന്നും രഘുവംശ് കത്തില്‍ പറഞ്ഞു. രഘുവംശ് 1997ല്‍ ആര്‍ജെഡി ഉണ്ടാക്കിയ കാലം മുതല്‍ ലാലുവിനൊപ്പം ഉറച്ച് നില്‍ക്കുന് നനേതാവാണ്.

രഘുവംശുമായി ജനതാ പാര്‍ട്ടിയുടെ കാലം മുതല്‍ ശക്തമായ ബന്ധമുണ്ട് ലാലുവിന്. നിതീഷ് കുമാറുമായി രഘുവംശ് പ്രസാദ് അടുക്കുന്നു എന്നാണ് സൂചന. അഞ്ച് തവണ വൈശാലിയില്‍ നിന്ന് വിജയിച്ച എംപിയാണ് അദ്ദേഹം. മാഫിയാ ഡോണ്‍ രമാ സിംഗിന്റെ വരവാണ് രഘുവംശിനെ ചൊടിപ്പിച്ചത്. ഇയാളെ വൈശാലിയില്‍ നിന്ന് മത്സരിപ്പിക്കാനാണ് ലാലു പ്രസാദ് യാദവ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റവാളികളുമായി നേതൃത്വത്തിനുള്ള ബന്ധമാണ് രഘുവംശ് ചോദ്യം ചെയ്യുന്നത്. രമാ സിംഗ് മുന്‍ എല്‍ജെപി എംപിയാണ്. അതിലുപരി രഘുവംശുമായി നല്ല ബന്ധമില്ലാത്ത നേതാവുമാണ്.

2014ല്‍ രമാ സിംഗാണ് രഘുവംശിനെ വൈശാലിയില്‍ പരാജയപ്പെടുത്തിയത്. തുടര്‍ വിജയങ്ങളുടെ അവസാനമായിരുന്നു ഇത്. അതുവരെ അദ്ദേഹം തോറ്റിരുന്നില്ല. രമാ സിംഗ് വന്നാല്‍ പാര്‍ട്ടിയില്‍ രഘുവംശിന് വലിയ റോളുണ്ടാവില്ലെന്ന അഭ്യൂഹം ശക്തമാണ്. അതിലുപരി തേജസ്വി യാദവിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒട്ടും തൃപ്തനല്ല രഘുവംശ്. നിങ്ങളുടെ പേരില്‍ ഒരു കത്ത് പ്രചരിക്കുന്നു. അത് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ കുടുംബവും ആര്‍ജെഡിയും നിങ്ങള്‍ രോഗം മാറി തിരിച്ചുവരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ നാല് ദശാബ്ദങ്ങളായി രാഷ്ട്രീയപരമായും കുടുംബപരമായും തീരുമാനങ്ങള്‍ ഒരുമിച്ചാണ് എടുത്തത്. ഉടന്‍ നമുക്ക് സംസാരിക്കാമെന്നും ലാലു പറഞ്ഞു.

English summary
lalu prasad yadav rejects raghuvansh prasad's resignation, says you are not going anywhere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X